ഹരിനാമകീർത്തനം
Harinama Keerthanam
നാരായണായ നമഃ നാരായണായ നമഃ, നാരായണായ നമഃ നാരായണായ നമഃ, നാരായണ സകല സന്താപനാശക ജഗന്നാഥ വിഷ്ണു ഹരി നാരായണായ നമഃ
Narayanaya namah Narayanaya namah, Narayanaya namah Narayanaya namah, Narayana sakala santhapanashaka, Jagannatha Vishnu Hari Narayanaya namah
नारायण को नमस्कार, बार-बार नमस्कार। हे नारायण, सारे दुखों का नाश करने वाले, जगन्नाथ, विष्णु, हरि: नारायण को नमस्कार।
ഓങ്കാരമായ പൊരുൾ മൂന്നായ് പിരിഞ്ഞുടനെയാങ്കാരമായതിനു താൻതന്നെ സാക്ഷിയതു, ബോധം വരുത്തുവതിനാളായിനിന്ന പരമാചാര്യരൂപ ഹരി നാരായണായ നമഃ
Onkaramaya porul moonnay pirinjudaneyankaramayathinu, thanthanne sakshiyathu, bodham varutthuvathinalayi ninna, paramacharyaroopa Hari Narayanaya namah
ओंकार रूपी सत्य तीन भागों में बँटकर अहंकार बना, फिर भी स्वयं उसका साक्षी है; ज्ञान जगाने के लिए परम गुरु बनकर खड़े हे हरि: नारायण को नमस्कार।
ഒന്നായ നിന്നെയിഹ രണ്ടെന്നുകണ്ടളവിലുണ്ടായൊരിണ്ടൽ ബത മിണ്ടാവതല്ല മമ, പണ്ടേക്കണക്കെ വരുവാൻ നിൻകൃപാവലികളുണ്ടാകയെങ്കലിഹ നാരായണായ നമഃ
Onnaya ninneyiha randennu kandalavil, undayorindal batha mindavathalla mama, pandekkanakke varuvan nin kripavalikal, undakayenkaliha Narayanaya namah
आप एक हैं, पर जब मैंने आपको दो के रूप में देखा, तो जो पीड़ा हुई वह कही नहीं जा सकती। मुझ पर आपकी कृपा हो कि मैं फिर पहले जैसा हो जाऊँ। नारायण को नमस्कार।
ആനന്ദചിന്മയ! ഹരേ! ഗോപികാരമണ! ഞാനെന്നഭാവമതു തോന്നായ്കവേണമിഹ; തോന്നുന്നതാകിലഖിലം ഞാനിതെന്നവഴി, തോന്നേണമേ വരദ നാരായണായ നമഃ
Anandachinmaya Hare Gopikaramana, njanennabhavamathu thonnaykavenamiha, thonnunnathakilakhilam njanithennavazhi, thonnename varada Narayanaya namah
हे आनंद और चेतना से भरे हरि, गोपियों के प्रिय: मुझमें मैं का भाव न आए। और अगर आए, तो यह लगे कि यह सब कुछ मैं ही हूँ, हे वरदाता। नारायण को नमस्कार।
അർക്കാനലാദി വെളിവൊക്കെ ഗ്രഹിക്കുമൊരു, കണ്ണിന്നു കണ്ണു മനമാകുന്ന കണ്ണതിനു, കണ്ണായിരുന്ന പൊരുൾ താനെന്നുറയ്ക്കുമളവാനന്ദമെന്തു! ഹരിനാരായണായ നമഃ
Arkkanaladi velivokke grahikkumoru, kanninnu kannu manamakunna kannathinu, kannayirunna porul thanennuraykkumalav, anandamenthu! Hari Narayanaya namah
आँख सूरज और आग का सारा प्रकाश देखती है; मन उस आँख की आँख है; और वह परम सत्य मन की आँख है। जब पक्का हो जाए कि वह सत्य मैं ही हूँ, तो कैसा आनंद! हरि नारायण को नमस्कार।
ഹരിനാമകീർത്തനമിതുരചെയ്വതിന്നു ഗുരുവരുളാലെ ദേവകളുമരുൾചെയ്ക ഭൂസുരരും, നരനായ് ജനിച്ചു ഭുവി മരണം ഭവിപ്പളവുമുരചെയ്വതിന്നരുൾക നാരായണായ നമഃ
Harinamakeerthanamithuracheyvathinnu, guruvarulale devakalumarulcheyka bhoosurarum, naranay janicchu bhuvi maranam bhavippalavum, uracheyvathinnarulka Narayanaya namah
गुरु की कृपा से, देवता और ब्राह्मण मुझे यह हरिनाम कीर्तन गाने का आशीर्वाद दें। धरती पर मनुष्य बनकर जन्मा हूँ, मृत्यु आने तक इसे गाते रहने की कृपा करें। नारायण को नमस्कार।
ശ്രീമൂലമായ പ്രകൃതീങ്കൽത്തുടങ്ങി ജനനാന്ത്യത്തൊളം പരമഹാമായ തന്റെ ഗതി, ജന്മങ്ങളും പലകഴിഞ്ഞാലുമില്ലവധി, കർമ്മത്തിനും പരമ നാരായണായ നമഃ
Shreemoolamaya prakritheenkaltthudangi, jananantyattholam paramahamaya thante gathi, janmangalum pala kazhinjalumillavadhi, karmatthinum parama Narayanaya namah
मूल प्रकृति से लेकर जन्म के अंत तक सब आपकी महामाया की ही गति है। कई जन्म बीत जाने पर भी कर्म का अंत नहीं होता, हे परमेश्वर। नारायण को नमस्कार।
ഗർഭസ്ഥനായ് ഭുവി ജനിച്ചും മരിച്ചുമുദകപ്പോളപോലെ ജനനാന്ത്യേന നിത്യഗതി, ത്വദ്ഭക്തി വർദ്ധനമുദിക്കേണമെന്മനസി, നിത്യം തൊഴായ്വരിക നാരായണായ നമഃ
Garbhasthanay bhuvi janicchum maricchum, udakappolapole jananantyena nithyagathi, thvadbhakthi varddhanamudikkenamenmanasi, nithyam thozhayvarika Narayanaya namah
गर्भ में रहना, धरती पर जन्म लेना और मरना, पानी के बुलबुलों की तरह, जन्म-मृत्यु का यह क्रम सदा चलता है। मेरे मन में आपकी भक्ति बढ़े, और मैं रोज़ आपको प्रणाम करूँ। नारायण को नमस्कार।
ണത്താരിൽ മാനനി മണാളൻ പുരാണപുരുഷൻ ഭക്തവത്സലനനന്താദിഹീനനിതി, ചിത്തത്തിലച്യുത! കളിപ്പന്തലിട്ടു വിളയാടീടുകെന്മനസി നാരായണായ നമഃ
Nattharil manani manalan puranapurushan, bhakthavatsalananantadiheenanithi, chitthatthilachyutha kalippanthalittu, vilayadeedukenmanasi Narayanaya namah
कमल पर विराजी लक्ष्मी के पति, पुराण पुरुष, भक्तों पर स्नेह करने वाले, आदि-अंत से रहित: हे अच्युत, मेरे मन में खेल का मंडप सजाकर वहाँ लीला करें। नारायण को नमस्कार।
പച്ചക്കിളിപ്പവിഴപാൽവർണ്ണമൊത്തനിറമിച്ഛിപ്പവർക്കു ഷഡാധാരം കടന്നുപരി, വിശ്വസ്ഥിതിപ്രളയസൃഷ്ടിക്കു സത്വരജസ്തമോഭേദരൂപ ഹരി നാരായണായ നമഃ
Pacchakkilippavizhapalvarnamottha niram, icchippavarkku shadadharam kadannupari, vishwasthithipralayasrishtikku, sathvarajasthamobhedaroopa Hari Narayanaya namah
जो छह आधार-चक्रों के पार आपको चाहते हैं, उन्हें आप हरे तोते, लाल मूँगे और दूध जैसे रंगों में दिखते हैं; जगत के पालन, प्रलय और सृष्टि के लिए आप सत्व, रज और तम के रूप धरते हैं। हरि नारायण को नमस्कार।
തത്വത്തിനുള്ളിലുദയം ചെയ്തിടുന്ന പൊരുളെത്തീടുവാൻ ഗുരുപദാന്തേ ഭജിപ്പവനു, മുക്തിക്കുതക്കൊരുപദേശം തരും ജനനമറ്റീടുമന്നവനു നാരായണായ നമഃ
Thathvatthinulliludayam cheythidunna, porulettheeduvan gurupadanthe bhajippavanu, mukthikkuthakkorupadesham tharum, jananamatteedumannavanu Narayanaya namah
जो सब तत्वों के भीतर प्रकट होने वाले परम सत्य तक पहुँचने के लिए गुरु के चरणों में भजन करता है, उसे मुक्ति देने वाला उपदेश मिलता है, और उसका जन्म-चक्र समाप्त हो जाता है। नारायण को नमस्कार।
യെൻപാപമൊക്കെയറിവാൻ ചിത്രഗുപ്തനുടെ, സമ്പൂർണ്ണലേഖനഗിരം കേട്ടു ധർമ്മപതി, എൻ പക്കലുള്ള ദുരിതം പാർത്തു കാണുമളവംഭോരുഹാക്ഷ! ഹരി നാരായണായ നമഃ
Yenpapamokkeyarivan Chithraguptanude, sampoornalekhanagiram kettu Dharmapathi, en pakkalulla duritham partthu kanumalav, ambhoruhaksha Hari Narayanaya namah
जब धर्मराज यम चित्रगुप्त से मेरे सारे पापों का पूरा लेखा सुनकर मेरे दोषों को परखेंगे, उस घड़ी, हे कमलनयन हरि, मैं आपको प्रणाम करता हूँ। नारायण को नमस्कार।
നക്ഷത്രപംക്തികളുമിന്ദുപ്രകാശവുമൊളിക്കും ദിവാകരനുദിച്ചങ്ങുയർന്നളവിൽ, പക്ഷീഗണം ഗരുഡനെക്കണ്ടു കൈതൊഴുതു, രക്ഷിക്കയെന്നടിമ നാരായണായ നമഃ
Nakshathrapankthikalumindu prakashavumolikkum, divakaranudicchanguyarnnalavil, paksheeganam Garudanekkandu kaithozhuthu, rakshikkayennadima Narayanaya namah
जैसे सूरज के ऊँचा उठते ही तारे और चाँदनी छिप जाते हैं, जैसे पक्षी गरुड़ को देखकर झुक जाते हैं, वैसे ही मैं आपको प्रणाम करता हूँ: अपने इस दास की रक्षा करें। नारायण को नमस्कार।
മത്പ്രാണനും പരനുമൊന്നെന്നുറപ്പവനു, തത്പ്രാണദേഹവുമനിത്യം കളത്രധനം, സ്വപ്നാദിയിൽ പലതുകണ്ടിട്ടുണർന്നവനൊടൊപ്പം ഗ്രഹിക്ക ഹരി നാരായണായ നമഃ
Mathprananum paranumonnennurappavanu, thathpranadehavumanithyam kalathradhanam, swapnadiyil palathu kandittunarnnavanodoppam, grahikka Hari Narayanaya namah
जिसे पक्का विश्वास है कि उसका प्राण और परमात्मा एक हैं, उसके लिए प्राण, शरीर, पत्नी और धन सब नश्वर हैं, जैसे जागे हुए व्यक्ति के लिए सपने में देखी चीज़ें। इसे समझो। हरि नारायण को नमस्कार।
അൻപേണമെന്മനസി ശ്രീനീലകണ്ഠഗുരുമംഭോരുഹാക്ഷമിതി വാഴ്ത്തുന്നു ഞാനുമിഹ, അൻപത്തൊരക്ഷരവുമോരോന്നിതെന്മൊഴിയിലൻപോടു ചേർക്ക ഹരി നാരായണായ നമഃ
Anpenamenmanasi Sreeneelakantagurum, ambhoruhakshamithi vazhtthunnu njanumiha, anpatthorakshravumoronnithenmozhiyil, anpodu cherkka Hari Narayanaya namah
मन में प्रेम भरकर मैं अपने गुरु श्री नीलकंठ और कमलनयन भगवान की स्तुति करता हूँ। हे हरि, इक्यावन अक्षरों में से हर एक को प्रेम से मेरी वाणी में बिठा दें। नारायण को नमस्कार।
ആദ്യക്ഷരത്തിലുളവായൊന്നിതൊക്കെയുമിതാദ്യക്ഷരത്തിലിതടങ്ങുന്നതും കരുതി, ആദ്യക്ഷരാലിവയിലോരോന്നെടുത്തു പരികീർത്തിപ്പതിന്നരുൾക നാരായണായ നമഃ
Adyaksharatthilulavayonnithokkeyum, ithadyaksharatthilithadangunnathum karuthi, adyaksharalivayiloronnedutthu, parikeertthippathinnarulka Narayanaya namah
यह सब कुछ पहले अक्षर से उत्पन्न हुआ, और सब उसी पहले अक्षर में समा जाता है। यह जानकर, पहले अक्षर से शुरू करके हर अक्षर से आपका गुणगान करने की कृपा करें। नारायण को नमस्कार।
ഇക്കണ്ടവിശ്വമതുമിന്ദ്രാദിദേവകളുമർക്കേന്ദുവഹ്നികളൊടൊപ്പം ത്രിമൂർത്തികളും, അഗ്രേ വിരാട് പുരുഷ! നിന്മൂലമക്ഷരവുമോർക്കായ് വരേണമിഹ നാരായണായ നമഃ
Ikkandavishwamathumindradidevakalum, arkkenduvahnikalodoppam thrimoortthikalum, agre virad purusha ninmoolamaksharavum, orkkay varenamiha Narayanaya namah
यह दिखने वाला विश्व, इंद्र आदि देवता, सूर्य, चंद्र और अग्नि, और त्रिमूर्ति: हे विराट पुरुष, मुझे सदा याद रहे कि ये सब और अविनाशी अक्षर भी आपसे ही हैं। नारायण को नमस्कार।
ഈവന്ന മോഹമകലെപ്പോവതിന്നു പുനരീവണ്ണമുള്ളൊരുപദേശങ്ങളില്ലുലകിൽ, ജീവന്നു കൃഷ്ണഹരി ഗോവിന്ദരാമ തിരുനാമങ്ങൾ ചൊല്ക ഹരി നാരായണായ നമഃ
Eevanna mohamakaleppovathinnu, punareevannamullorupadeshangalillulakil, jeevannu Krishna Hari Govinda Rama, thirunamangal cholka Hari Narayanaya namah
हम पर छाए इस मोह को दूर करने के लिए संसार में इसके जैसा कोई उपदेश नहीं: जीव कृष्ण, हरि, गोविंद, राम के पवित्र नाम बोले। हरि नारायण को नमस्कार।
ഉള്ളിൽ കനത്ത മദമാത്സര്യമെന്നിവകളുള്ളോരുകാലമുടനെന്നാകിലും മനസി, ചൊല്ലുന്നിതാരു തിരുനാമങ്ങളന്നവനു, നല്ലൂ ഗതിക്കു വഴി നാരായണായ നമഃ
Ullil kanattha madamathsaryamennivakal, ulloru kalamudanennakilum manasi, chollunnitharu thirunamangalannavanu, nalloo gathikku vazhi Narayanaya namah
मन में भारी घमंड और ईर्ष्या भरी हो, तब भी जो पवित्र नाम बोलता है, उसे मुक्ति का अच्छा मार्ग मिलता है। नारायण को नमस्कार।
ഊരിന്നുവേണ്ട ചില ഭാരങ്ങൾ വേണ്ടതിനു, നീരിന്നുവേണ്ട നിജദാരങ്ങൾ വേണ്ടതിനു, നാരായണാച്യുതഹരേ എന്നതിന്നൊരുവർ, നാവൊന്നേ വേണ്ടു ഹരി നാരായണായ നമഃ
Oorinnuvenda chila bharangal vendathinu, neerinnuvenda nijadarangal vendathinu, Narayanachyutha Hare ennathinnoruvar, navonne vendu Hari Narayanaya namah
घर-गाँव चलाने के लिए कई बोझ उठाने पड़ते हैं, जल के संस्कारों के लिए अपनी पत्नी साथ चाहिए; पर नारायण, अच्युत, हरि कहने के लिए बस एक जीभ चाहिए। हरि नारायण को नमस्कार।
ഋതുവായപെണ്ണിനുമിരപ്പവനും ദാഹകനും, പതിതന്നുമഗ്നിയജനം ചെയ്തഭൂസുരനും, ഹരിനാമകീർത്തനമിതൊരുനാളുമാർക്കുമുടനരുതാത്തതല്ല ഹരി നാരായണായ നമഃ
Rithuvayapenninumirappavanum dahakanum, pathithannumagniyajanam cheytha bhoosuranum, harinamakeerthanamithorunalumarkkum, udanaruthatthathalla Hari Narayanaya namah
रजस्वला स्त्री हो, भिखारी हो, चिता जलाने वाला हो, पतित हो या अग्नि-यज्ञ करने वाला ब्राह्मण: किसी के लिए भी, किसी भी दिन, हरिनाम कीर्तन वर्जित नहीं। हरि नारायण को नमस्कार।
ൠഭോഷനെന്നു ചിലർ ഭാഷിക്കിലും ചിലർ കളിപ്പാപിയെന്നു പറയുന്നാകിലും മനസി, ആവോ നമുക്കു തിരിയാ എന്നുറച്ചു തിരുനാമങ്ങൾ ചൊൽക ഹരി നാരായണായ നമഃ
Rribhoshanennu chilar bhashikkilum, chilar kalippapiyennu parayunnakilum, manasi avo namukku thiriya ennuracchu, thirunamangal cholka Hari Narayanaya namah
चाहे कुछ लोग तुम्हें मूर्ख कहें, और कुछ पापी कहें, मन में यह ठान लो कि कौन जाने, यह मेरी समझ की बात नहीं, और पवित्र नाम बोलते रहो। हरि नारायण को नमस्कार।
ഌത്സ്മാദിചേർത്തൊരു പൊരുത്തം നിനയ്ക്കിലുമിതജിതന്റെ നാമഗുണമതിനിങ്ങു വേണ്ട ദൃഢം, ഒരുകോടികോടി തവ തിരുനാമമുള്ളവയിലരുതാത്തതില്ല ഹരി നാരായണായ നമഃ
Lritsmadicherttoru porutham ninaykkilum, ithajithante namagunamathinningu venda dridham, orukodikodi thava thirunamamullavayil, aruthatthathilla Hari Narayanaya namah
दूसरे कामों के लिए हम शुभ-अशुभ और मेल देखते हैं, पर अजेय भगवान के नाम के लिए इसकी कोई ज़रूरत नहीं; आपके करोड़ों पवित्र नामों में कोई भी ऐसा नहीं जो बोला न जा सके। हरि नारायण को नमस्कार।
ൡകാരമാദിമുതലായിട്ടു ഞാനുമിഹ, കൈകൂപ്പിവീണുടനിരക്കുന്നു നാഥനോടു, ഏകാന്തഭക്തിയകമേ വന്നുദിപ്പതിനു, വൈകുന്നതെന്തു ഹരി നാരായണായ നമഃ
Lrikaramadimuthalayittu njanumiha, kaikooppiveenudanirakkunnu nathanodu, ekanthabhakthiyakame vannudippathinu, vaikunnathenthu Hari Narayanaya namah
अक्षरों को एक-एक कर लेते हुए, मैं भी हाथ जोड़कर गिरता हूँ और अपने स्वामी से विनती करता हूँ: मेरे भीतर अनन्य भक्ति जगाने में इतनी देर क्यों? हरि नारायण को नमस्कार।
ഏകാന്ത യോഗികളിലാകാംക്ഷകൊണ്ടുപരമേകാന്തമെന്നവഴി പോകുന്നിതെന്മനവും, കാകൻ പറന്നു പുനരന്നങ്ങൾ പോയവഴി, പോകുന്നപോലെ ഹരി നാരായണായ നമഃ
Ekantha yogikalilakankshakondu, paramekanthamennavazhi pokunnithenmanavum, kakan parannu punarannangal poyavazhi, pokunnapole Hari Narayanaya namah
लालसा से मेरा मन भी एकांतवासी योगियों के एकांत मार्ग पर चलना चाहता है, जैसे कौआ हंसों के रास्ते पर उड़ने की कोशिश करे। हरि नारायण को नमस्कार।
ഐയ്യഞ്ചുമഞ്ചുമുടനയ്യാറുമെട്ടുമുടനവ്വണ്ണമെട്ടുമുടനെൺമൂന്നുമേഴുമഥ, ചൊവ്വോടൊരഞ്ചുമപി രണ്ടൊന്നു തത്വമതിൽ, മേവുന്ന നാഥ ജയ നാരായണായ നമഃ
Aiyyanchumanchumudanayyarumettumudan, avvannamettumudanenmoonnumezhumatha, chovvodoranchumapi randonnu thathvamathil, mevunna Natha jaya Narayanaya namah
पाँच, छह, आठ, तीन, सात, दो और एक के समूहों में गिने गए अस्तित्व के सभी तत्वों में बसने वाले हे स्वामी, आपकी जय हो। नारायण को नमस्कार।
ഓതുന്നു ഗീതകളിതെല്ലാമിതെന്നപൊരുളേതെന്നു കാണ്മതിനു പോരാ മനോബലവും, ഏതെങ്കിലും കിമപി കാരുണ്യമിന്നുതവ, സാധിക്കവേണ്ടു ഹരി നാരായണായ നമഃ
Othunnu geethakalithellamithennaporul, ethennu kanmathinu pora manobalavum, ethenkilum kimapi karunyaminnuthava, sadhikkavendu Hari Narayanaya namah
गीताएँ कहती हैं कि यह सब वही है; पर वह क्या है, यह देखने की शक्ति मेरे मन में नहीं। आज आपकी थोड़ी सी भी कृपा मुझ तक पहुँचे। हरि नारायण को नमस्कार।
ഔദുംബരത്തിൽ മശകത്തിന്നു തോന്നുമതിൻ, മീതേ കദാപി സുഖമില്ലെന്നു തത്പരിചു, ചേതോവിമോഹിനി മയക്കായ്ക മായ തവ, ദേഹോഽഹമെന്ന വഴി നാരായണായ നമഃ
Audumbaratthil mashakatthinnu thonnumathin, meethe kadapi sukhamillennu thathparichu, chethovimohini mayakkayka maya thava, dehoham enna vazhi Narayanaya namah
जैसे गूलर के फल के भीतर बैठा मच्छर सोचता है कि इससे बड़ा कोई सुख नहीं, वैसे ही आपकी मन मोहने वाली माया मुझे यह भ्रम न दे कि मैं यह शरीर हूँ। नारायण को नमस्कार।
അംഭോജസംഭവനുമൻപോടു നീന്തി ബത, വൻമോഹവാരിധിയിലെന്നേടമോർത്തു മമ, വൻ പേടി പാരമിവനൻപോടടായ്വതിന്നു, മുൻപേ തൊഴാമടികൾ നാരായണായ നമഃ
Ambhojasambhavanumanpodu neenthi batha, vanmohavaridhiyilennedamortthu mama, van pedi paramivananpodadayvathinnu, munpe thozhamadikal Narayanaya namah
कमल से जन्मे ब्रह्मा को भी मोह के विशाल सागर में तैरना पड़ा; यह सोचकर मुझे बड़ा डर लगता है। उससे पहले कि वह मुझे घेर ले, मैं आपके चरणों में प्रणाम करता हूँ। नारायण को नमस्कार।
അപ്പാശവും വടിയുമായ്ക്കൊണ്ടജാമിളനെ, മുല്പാടുചെന്നു കയറിട്ടോരു കിങ്കരരെ, പില്പാടുചെന്നഥ തടുത്തോരുനാൽവരെയുമപ്പോലെ നൗമി ഹരി നാരായണായ നമഃ
Appashavum vadiyumaykkondajamilane, mulpaduchennu kayarittoru kinkarare, pilpaduchennatha thadutthoru nalvareyum, appole naumi Hari Narayanaya namah
यम के दूत पहले फंदा और डंडा लेकर आए और अजामिल को रस्सी से बाँध लिया; फिर पीछे से आपके चार दूत आए और उन्हें रोक दिया। उन चारों को भी मैं नमन करता हूँ। हरि नारायण को नमस्कार।
കഷ്ടം! ഭവാനെയൊരുപാണ്ഡ്യൻ ഭജിച്ചളവഗസ്ത്യേന നീ ബത! ശപിപ്പിച്ചതെന്തിനിഹ, നക്രേണ കാൽക്കഥ കടിപ്പിച്ചതെന്തിനതുമോർക്കാവതല്ല ഹരി നാരായണായ നമഃ
Kashtam! Bhavaneyorupandyan bhajicchalav, Agasthyena nee batha shapippicchathenthiniha, nakrena kalkkatha kadippicchathenthinathum, orkkavathalla Hari Narayanaya namah
हाय! जब एक पांड्य राजा आपकी आराधना कर रहा था, तो आपने अगस्त्य से उसे शाप क्यों दिलवाया, और फिर मगरमच्छ से उसका पैर क्यों पकड़वाया? यह समझ से परे है। हरि नारायण को नमस्कार।
ഖട്വാംഗനെന്ന ധരണീശന്നു കാൺകൊരുമുഹൂർത്തേന നീ ഗതികൊടുപ്പാനുമെന്തു വിധി, ഒട്ടല്ല നിൻ കളികളിപ്പോലെ തങ്ങളിൽ വിരുദ്ധങ്ങളായവകൾ നാരായണായ നമഃ
Khatvanganenna dharaneeshannu kankoru, muhoortthena nee gathikoduppanumenthu vidhi, ottalla nin kalikalippole thangalil, viruddhangalayavakal Narayanaya namah
और किस नियम से आपने राजा खट्वांग को एक ही मुहूर्त में मुक्ति दे दी? आपकी ऐसी आपस में उलटी दिखने वाली लीलाएँ कम नहीं हैं। नारायण को नमस्कार।
ഗർവ്വിച്ചു വന്നൊരു ജരാസന്ധനോടു യുധി, ചൊവ്വോടു നില്പതിനു പോരാ നിനക്കു ബലം, അവ്വാരിധൗ ദഹനബാണം തൊടുത്തതു തിളപ്പിപ്പതിന്നു മതി നാരായണായ നമഃ
Garvvicchu vannoru Jarasandhanodu yudhi, chovvodu nilpathinu pora ninakku balam, avvaridhau dahanabanam thodutthathu, thilappippathinnu mathi Narayanaya namah
घमंडी जरासंध के सामने युद्ध में डटे रहने भर का बल मानो आपमें नहीं था; फिर भी समुद्र पर चढ़ाया आपका एक अग्नि-बाण उसे उबाल देने को काफ़ी था। नारायण को नमस्कार।
ഘർമ്മാതപം കുളിർനിലാവെന്നു തമ്പിയൊടു, ചെമ്മേ പറഞ്ഞു നിജപത്നീം പിരിഞ്ഞളവു, തന്നെപ്പിരിഞ്ഞു മറുകിച്ചാ മൃഗാക്ഷികളെ, വൃന്ദാവനത്തിലഥ നാരായണായ നമഃ
Gharmmathapam kulirnilavennu thambiyodu, chemme paranju nijapathneem pirinjalavu, thanneppirinju marukiccha mrigakshikale, vrindavanatthilatha Narayanaya namah
अपनी पत्नी से बिछड़कर आपने अपने भाई से कहा था कि ठंडी चाँदनी भी तपती धूप लगती है; फिर भी वृंदावन में आप उन मृगनयनी गोपियों को छोड़ गए जो आपसे बिछड़कर तड़पती रहीं। नारायण को नमस्कार।
ങാനം കണക്കെയുടനഞ്ചക്ഷരങ്ങളുടെയൂനം വരുത്തിയൊരു നക്തഞ്ചരിക്കു ബത! കൂനോരു ദാസിയെ മനോജ്ഞാംഗിയാക്കിയതുമൊന്നല്ലെയാളു ഹരി നാരായണായ നമഃ
Nganam kanakkeyudananchaksharangaludeyoonam, varutthiyoru nakthancharikku batha, koonoru dasiye manojnangiyakkiyathum, onnalleyalu Hari Narayanaya namah
आपने एक निशाचरी को कुरूप कर दिया, और एक कुबड़ी दासी को सुंदर बना दिया; क्या ये दोनों काम एक ही प्रभु ने नहीं किए? हरि नारायण को नमस्कार।
ചമ്മട്ടിപൂണ്ടു കടിഞ്ഞാണും മുറുക്കിയുടനിന്ദ്രാത്മജന്നു യുധി തേർപൂട്ടിനിന്നു ബത! ചെമ്മേ മറഞ്ഞൊരു ശരം കൊണ്ടുകൊന്നതുമൊരിന്ദ്രാത്മജന്നെ ഹരി നാരായണായ നമഃ
Chammattipoondu kadinjanum murukkiyudan, Indrathmajannu yudhi therpoottininnu batha, chemme maranjoru sharam kondu konnathum, orindrathmajanne Hari Narayanaya namah
हाथ में चाबुक लेकर और लगाम कसकर, आपने युद्ध में इंद्र-पुत्र अर्जुन का रथ हाँका; और छिपकर एक बाण से इंद्र के ही दूसरे पुत्र वाली को मारा। हरि नारायण को नमस्कार।
ഛന്നത്വമാർന്ന കനൽപോലേ നിറഞ്ഞുലകിൽ, ചിന്നുന്ന നിൻ മഹിമയാർക്കും തിരിക്കരുത്, അന്നന്നു കണ്ടതിനെ വാഴ്ത്തുന്നു മാമുനികളെന്നത്രെ തോന്നി ഹരി നാരായണായ നമഃ
Channathvamarnna kanalpole niranjulakil, chinnunna nin mahimayarkkum thirikkaruthu, annannu kandathine vazhtthunnu mamunikal, ennathre thonni Hari Narayanaya namah
आपकी महिमा राख में छिपे अंगारे की तरह संसार में भरी है और चमकती है; कोई उसे पूरी तरह नहीं समझ सकता। लगता है महान मुनि भी जितना देख पाते हैं, उतने की ही स्तुति करते हैं। हरि नारायण को नमस्कार।
ജന്തുക്കളുള്ളിൽ വിലസീടുന്ന നിന്നുടയ, ബന്ധം വിടാതെ പരിപൂർണ്ണാത്മനാ സതതം, തന്തും മണിപ്രകരഭേദങ്ങൾപോലെ പരമെന്തെന്തു ജാതമിഹ നാരായണായ നമഃ
Janthukkalullil vilaseedunna ninnudaya, bandham vidathe paripoornathmana sathatham, thanthum maniprakarabhedangalpole, paramenthenthu jathamiha Narayanaya namah
आप हर प्राणी के भीतर चमकते हैं, उनसे अपना संबंध कभी नहीं छोड़ते, सदा पूर्ण रहते हैं; जैसे एक धागा कई तरह के मणियों में पिरोया रहता है, वैसे ही आप यहाँ जन्मी हर चीज़ को जोड़े रखते हैं। नारायण को नमस्कार।
ഝങ്കാരനാദമിവ യോഗീന്ദ്രരുള്ളിലുമിതോതുന്ന ഗീതികളിലും പാല്പയോധിയിലും, ആകാശവീഥിയിലുമൊന്നായ് നിറഞ്ഞരുളുമാനന്ദരൂപ! ഹരിനാരായണായ നമഃ
Jhankaranadamiva yogeendrarullilum, ithothunna geethikalilum palpayodhiyilum, akashaveethiyilumonnay niranjarulum, anandaroopa Hari Narayanaya namah
गुंजन की ध्वनि की तरह आप महान योगियों के हृदय में, आपकी स्तुति के गीतों में, क्षीरसागर में और आकाश के मार्गों में, सबमें एक होकर भरे हैं, हे आनंद-स्वरूप। हरि नारायण को नमस्कार।
ഞാനെന്നുമീശ്വരനിതെന്നും വളർന്നളവു, ജ്ഞാനദ്വയങ്ങൾ പലതുണ്ടായതിന്നുമിഹ, മോഹം നിമിത്തമതുപോകും പ്രകാരമപി, ചേതസ്സിലാക മമ നാരായണായ നമഃ
Njanennumeeshwaranithennum valarnnalavu, jnanadvayangal palathundayathinnumiha, moham nimitthamathupokum prakaramapi, chethassilaka mama Narayanaya namah
जब मैं और ईश्वर अलग हैं, यह भाव बढ़ा, तो बँटे हुए कई तरह के ज्ञान पैदा हुए, सब मोह के कारण। उस मोह के मिटने का उपाय मेरे मन में बैठ जाए। नारायण को नमस्कार।
ടങ്കം കുരംഗവുമെടുത്തിട്ടു പാതിയുടൽ, ശംഖം രഥാംഗവുമെടുത്തിട്ടു പാതിയുടൽ, ഏകാക്ഷരം തവ ഹി രൂപം നിനപ്പവനു, പോകുന്നു മോഹവഴി നാരായണായ നമഃ
Tankam kurangavumedutthittu pathiyudal, shankham rathangavumedutthittu pathiyudal, ekaksharam thava hi roopam ninappavanu, pokunnu mohavazhi Narayanaya namah
आपका आधा शरीर शिव रूप में कुल्हाड़ी और हिरण धारण करता है, और आधा विष्णु रूप में शंख और चक्र। जो आपके इस रूप का, जो एकाक्षर है, ध्यान करता है, उसका मोह मिट जाता है। नारायण को नमस्कार।
ഠായങ്ങൾ ഗീതമിവ നാദപ്രയോഗമുടനേകശ്രുതീങ്കലൊരുമിക്കുന്നപോലെയുമിതേകാക്ഷരത്തിലിതടങ്ങുന്നു സർവ്വവുമിതാകാശസൂക്ഷ്മതനു നാരായണായ നമഃ
Thayangal geethamiva nadaprayogamudan, ekashrutheenkalorumikkunnapoleyum, ithekaksharatthilithadangunnu sarvavum, ithakashasookshmathanu Narayanaya namah
जैसे गीत की सारी लय और स्वर एक ही श्रुति में मिल जाते हैं, वैसे ही सब कुछ इस एक अक्षर में समाया है; यही आपका आकाश जैसा सूक्ष्म रूप है। नारायण को नमस्कार।
ഡംഭാദിദോഷമുടനെട്ടും കളഞ്ഞു ഹൃദി, മുമ്പേ നിജാസനമുറച്ചേകനാഡിയുടെ, കമ്പം കളഞ്ഞു നിലയാറും കടപ്പതിന്നു, തുമ്പങ്ങൾ തീർക്ക ഹരിനാരായണായ നമഃ
Dambhadidoshamudanettum kalanju hridi, mumbe nijasanamuracchekanadiyude, kambam kalanju nilayarum kadappathinnu, thumbangal theerkka Hari Narayanaya namah
मेरे हृदय से दंभ आदि आठों दोष निकालकर, आसन पर दृढ़ बैठकर, मध्य नाड़ी का कंपन शांत करके छहों चक्रों को पार करने में, हे हरि, मेरी बाधाएँ दूर करें। नारायण को नमस्कार।
ഢക്കാമൃദംഗതുടിതാളങ്ങൾ പോലെയുടനോർക്കാമതിന്നിലയിലിന്നേടമോർത്തു മമ, നിൽക്കുന്നതല്ല മനമാളാനബദ്ധകരിതീൻകണ്ടപോലെ ഹരിനാരായണായ നമഃ
Dhakkamridangathuditalangal poleyudan, orkkamathinnilayilinnedamortthu mama, nilkkunnathalla manamalanabaddhakari, theenkandapole Hari Narayanaya namah
ढोल, मृदंग और डमरू की ताल की तरह मन को उस अवस्था में टिकाने की कोशिश करता हूँ, पर मेरा मन नहीं टिकता, जैसे खूँटे से बँधा हाथी चारा देखकर बेचैन हो जाए। हरि नारायण को नमस्कार।
ണത്വാപരം പരിചു കർമ്മവ്യപായമിഹ, മദ്ധ്യേഭവിക്കിലുമതില്ലെങ്കിലും കിമപി, തത്വാദിയിൽ പരമുദിച്ചോരു ബോധമതുചിത്തേ വരേണ്ടതിഹ നാരായണായ നമഃ
Nathvaparam parichu karmavyapayamiha, madhye bhavikkilumathillenkilum kimapi, thathvadiyil paramudicchoru bodhamathu, chitthe varendathiha Narayanaya namah
बीच में मेरे कर्म मिटें या न मिटें, मेरे मन में वह परम बोध आना चाहिए जो सब तत्वों के मूल में प्रकट होता है। नारायण को नमस्कार।
തത്വാർത്ഥമിത്ഥമഖിലത്തിന്നുമുണ്ടുബത! ശബ്ദങ്ങളുള്ളിൽ വിലസീടുന്ന നിന്നടിയിൽ, മുക്തിക്കു കാരണമിതേശബ്ദമെന്നു തവ, വാക്യങ്ങൾ തന്നെ ഹരി നാരായണായ നമഃ
Thathvarthamitthamakhilatthinnumundu batha, shabdangalullil vilaseedunna ninnadiyil, mukthikku karanamithe shabdamennu thava, vakyangal thanne Hari Narayanaya namah
हर चीज़ का यही सच्चा अर्थ है: सब शब्दों के भीतर चमकते आपके चरण। आपके अपने वचन कहते हैं कि यही शब्द, आपका नाम, मुक्ति का कारण है। हरि नारायण को नमस्कार।
ഥല്ലിന്നു മീതെ പരമില്ലെന്നുമോർത്തുമുടനെല്ലാരൊടും കുതറി വാപേശിയും സപദി, തള്ളിപ്പുറപ്പെടുമഹംബുദ്ധികൊണ്ടു ബത! കൊല്ലുന്നു നീ ചിലരെ നാരായണായ നമഃ
Thallinnu meethe paramillennumortthumudan, ellarodum kuthari vapeshiyum sapadi, thallippurappedumahambuddhikondu batha, kollunnu nee chilare Narayanaya namah
यह सोचकर कि ज़ोर-ज़बरदस्ती से बढ़कर कुछ नहीं, कुछ लोग सबसे झगड़ते और बहस करते हैं; हाय, उनके भीतर से उमड़ते अहंकार से ही आप ऐसे लोगों का नाश कर देते हैं। नारायण को नमस्कार।
ദംഭായ വന്മരമതിന്നുള്ളിൽ നിന്നു ചില, കൊമ്പും തളിർത്തവധിയില്ലാത്ത കായ്കനികൾ, അൻപോടിതത്തരുവിൽ വാഴായ്വതിന്നു ഗതി, നിൻ പാദഭക്തി ഹരി നാരായണായ നമഃ
Dambhaya vanmaramathinnullil ninnu chila, kombum thalirtthavadhiyillattha kaykanikal, anpodithattharuvil vazhayvathinnu gathi, nin padabhakthi Hari Narayanaya namah
दंभ एक विशाल पेड़ है; उसके भीतर से शाखाएँ फूटती हैं और अनगिनत फल लगते हैं। उस पेड़ में न रहने का उपाय आपके चरणों की भक्ति है, हे हरि। नारायण को नमस्कार।
ധന്യോഽഹമെന്നുമിതി മാന്യോഽഹമെന്നുമിതി, പുണ്യങ്ങൾ ചെയ്ത പുരുഷൻ ഞാനിതെന്നുമിതി, ഒന്നല്ലകാൺകൊരു കൊടുങ്കാടുദന്തിമയമൊന്നിച്ചുകൂടിയതു നാരായണായ നമഃ
Dhanyohamennumithi manyohamennumithi, punyangal cheytha purushan njanithennumithi, onnallakankoru kodunkadu danthimayam, onnicchukoodiyathu Narayanaya namah
मैं धन्य हूँ, मैं सम्माननीय हूँ, मैंने पुण्य किए हैं: ये विचार एक नहीं, बल्कि जंगली हाथियों से भरा एक घना भयानक जंगल है। नारायण को नमस्कार।
നന്നായ് ഗതിക്കൊരു സഹസ്രാരധാരയിലതന്നീറ്റിൽ നിൻകരുണ വന്മാരി പെയ്തുപുനഃ, മുന്നം മുളച്ചമുള ഭക്തിക്കുവാഴ്ത്തുവതുമിന്നേ കൃപാനിലയ നാരായണായ നമഃ
Nannay gathikkoru sahasraradharayil, athanneettil nin karuna vanmari peythu punah, munnam mulaccha mula bhakthikku vazhtthuvathum, inne kripanilaya Narayanaya namah
अच्छी गति के लिए, सहस्रार से आपकी करुणा भारी वर्षा की तरह बरसे, ताकि पहले उगा भक्ति का अंकुर बढ़े; हे कृपा के धाम, आज मैं आपकी स्तुति करता हूँ। नारायण को नमस्कार।
പലതും പറഞ്ഞു പകൽ കളയുന്നനാവുതവ, തിരുനാമകീർത്തനമിതതിനായ് വരേണമിഹ, കലിയായ കാലമിതിലതുകൊണ്ടു മോക്ഷഗതി, എളുതെന്നു കേൾപ്പു ഹരി നാരായണായ നമഃ
Palathum paranju pakal kalayunna navu thava, thirunamakeerthanamithathinay varenamiha, kaliyaya kalamithilathukondu mokshagathi, eluthennu kelppu Hari Narayanaya namah
जो जीभ इधर-उधर की बातों में दिन गँवाती है, वह आपके पवित्र नामों के कीर्तन में लगे; सुनते हैं कि इस कलियुग में इसी से मोक्ष आसानी से मिलता है। हरि नारायण को नमस्कार।
ഫലമില്ലയാതെ മമ വശമാക്കൊലാ ജഗതി, മലമൂത്രമായതടി പലനാളിരുത്തിയുടൻ, അളവില്ലയാതെ വെളിവകമേയുദിപ്പതിന്നു, കളയായ്ക കാലമിനി നാരായണായ നമഃ
Phalamillayathe mama vashamakkola jagathi, malamoothramayathadi palanalirutthiyudan, alavillayathe velivakameyudippathinnu, kalayayka kalamini Narayanaya namah
मुझे इस संसार में व्यर्थ न छोड़ें, गंदगी से भरे इस शरीर को बहुत दिनों तक ढोते हुए; भीतर असीम प्रकाश जगे, इसके लिए अब और समय न गँवाऊँ। नारायण को नमस्कार।
ബന്ധുക്കളർത്ഥഗൃഹപുത്രാദിജാലമതിൽ, ബന്ധിച്ചവന്നുലകിൽ നിൻതത്ത്വമോർക്കിലുമതന്ധന്നു കാട്ടിയൊരു കണ്ണാടിപോലെ വരുമെന്നാക്കിടൊല്ല ഹരിനാരായണായ നമഃ
Bandhukkalarthagrihaputhradijalamathil, bandhicchavannulakil nin thatthvamorkkilum, athandhannu kattiyoru kannadipole varum, ennakkidolla Hari Narayanaya namah
जो रिश्तेदारों, धन, घर और बच्चों के जाल में फँसा है, उसके लिए आपका तत्व सोचना भी अंधे को आईना दिखाने जैसा है; मुझे ऐसा मत बनाइए, हे हरि। नारायण को नमस्कार।
ഭക്ഷിപ്പതിന്നു ഗുഹപോലേ പിളർന്നുമുഖമയ്യോ! കൃതാന്തനിഹ പിമ്പേ നടന്നു മമ, എത്തുന്നു ദർദുരമുരത്തോടു പിമ്പെയൊരു, സർപ്പം കണക്കെ ഹരി നാരായണായ നമഃ
Bhakshippathinnu guhapole pilarnnu mukham, ayyo! Krithanthaniha pimbe nadannu mama, etthunnu dardduramuratthodu pimbeyoru, sarppam kanakke Hari Narayanaya namah
हाय! मुझे निगलने के लिए गुफा जैसा मुँह खोले मृत्यु मेरे पीछे-पीछे चल रही है, जैसे मेंढक के पीछे साँप सरकता आता है। हरि नारायण को नमस्कार।
മന്നിങ്കൽ വന്നിഹ പിറന്നന്നു തൊട്ടു പുനരെന്തൊന്നു വാങ്മനസുകായങ്ങൾ ചെയ്തതതുമെന്തിന്നു മേലിലതുമെല്ലാം നിനക്കു ഹൃദിസന്തോഷമായ് വരിക നാരായണായ നമഃ
Manninkal vanniha pirannannu thottu punar, enthonnu vangmanasukayangal cheythathathum, enthinnu melilathumellam ninakku hridi, santhoshamay varika Narayanaya namah
धरती पर जन्म लेने के दिन से मैंने वाणी, मन और शरीर से जो कुछ किया, और आगे जो कुछ करूँ, वह सब आपके हृदय को आनंद दे। नारायण को नमस्कार।
യാതൊന്നു കാണ്മതതു നാരായണപ്രതിമ, യാതൊന്നു കേൾപ്പതതു നാരായണശ്രുതികൾ, യാതൊന്നു ചെയ്വതതു നാരായണാർച്ചനകൾ, യാതൊന്നതൊക്കെ ഹരി നാരായണായ നമഃ
Yathonnu kanmathathu Narayanaprathima, yathonnu kelppathathu Narayanashruthikal, yathonnu cheyvathathu Narayanarchanakal, yathonnathokke Hari Narayanaya namah
जो कुछ देखता हूँ, वह नारायण की मूर्ति है; जो कुछ सुनता हूँ, वह नारायण की वाणी है; जो कुछ करता हूँ, वह नारायण की पूजा है; जो कुछ है, वह सब हरि ही है। नारायण को नमस्कार।
രവികോടി തുല്യമൊരു ചക്രം കരത്തിലിഹ, ഫണിരാജനെപ്പൊഴുമിരിപ്പാൻ കിടപ്പതിനും, അണിയുന്നതൊക്കെ വനമാലാദികൗസ്തുഭവുമകമേ ഭവിപ്പതിനു നാരായണായ നമഃ
Ravikodi thulyamoru chakram karatthiliha, phanirajaneppozhumirippan kidappathinum, aniyunnathokke vanamaladikausthubhavum, akame bhavippathinu Narayanaya namah
आपके हाथ का करोड़ों सूर्यों जैसा चमकता चक्र, वह नागराज जिस पर आप सदा बैठते और लेटते हैं, और आपके सारे आभूषण, वनमाला और कौस्तुभ मणि: ये सब मेरे हृदय में प्रकट हों। नारायण को नमस्कार।
ലക്ഷം പ്രകാരമൊടു സൃഷ്ടിപ്പതിന്നുമതു, രക്ഷിപ്പതിന്നുമതു ശിക്ഷിപ്പതിന്നുമിഹ, വിക്ഷേപമാവരണമീ രണ്ടു ശക്തികളതിങ്കേന്നുദിച്ചു ഹരി നാരായണായ നമഃ
Laksham prakaramodu srishtippathinnumathu, rakshippathinnumathu shikshippathinnumiha, vikshepamavaranamee randu shakthikal, athinkennudicchu Hari Narayanaya namah
लाखों तरह से सृष्टि करने, रक्षा करने और दंड देने के लिए, विक्षेप और आवरण की ये दो शक्तियाँ आपसे ही प्रकट हुईं। हरि नारायण को नमस्कार।
വദനം നമുക്കു ശിഖി വസനങ്ങൾ സന്ധ്യകളുമുദരം നമുക്കുദധിയുലകേഴുരണ്ടുമിഹ, ഭുവനം നമുക്കു ശിവനേത്രങ്ങൾ രാത്രിപകലകമേ ഭവിപ്പതിനു നാരായണായ നമഃ
Vadanam namukku shikhi vasanangal sandhyakalum, udaram namukkudadhiyulakezhurandumiha, bhuvanam namukku shivanethrangal rathripakal, akame bhavippathinu Narayanaya namah
मन में यह भाव जगे: अग्नि हमारा मुख है, संध्याएँ हमारे वस्त्र, समुद्र और चौदह लोक हमारा पेट, संसार हमारा शरीर, और रात-दिन हमारी आँखें। नारायण को नमस्कार।
ശക്തിക്കു തക്ക വഴിയിത്ഥം ഭജിപ്പവനു, ഭക്ത്യാ വിദേഹദൃഢവിശ്വാസമോടു ബത, ഭക്ത്യാ കടന്നു തവ തൃക്കാൽ പിടിപ്പതിനയയ്ക്കുന്നതെന്നു ഹരി നാരായണായ നമഃ
Shakthikku thakka vazhiyittham bhajippavanu, bhakthya videhadridhavishwasamodu batha, bhakthya kadannu thava thrikkal pidippathinu, ayaykkunnathennu Hari Narayanaya namah
जो अपनी शक्ति के अनुसार इस तरह भक्ति और शरीर से परे दृढ़ विश्वास के साथ भजन करता है, उसे आप कब पार कराकर अपने पवित्र चरण पकड़ने देंगे, हे हरि? नारायण को नमस्कार।
ഷഡ്വൈരികൾക്കു വിളയാട്ടത്തിനാക്കരുതു, ചിത്താംബുജം മമ ഹി സദ്ധ്യാനരംഗമതിൽ, തത്രാപി നിത്യവുമൊരിക്കലിരുന്നരുൾക, ചിത്താംബുജേ മമ ച നാരായണായ നമഃ
Shadvairikalkku vilayattatthinakkaruthu, chitthambujam mama hi saddhyanarangamathil, thathrapi nithyavumorikkalirunnarulka, chitthambuje mama cha Narayanaya namah
मेरे मन के कमल को छह भीतरी शत्रुओं का खेल का मैदान मत बनने दीजिए; उसे सच्चे ध्यान का मंच बनाइए, और रोज़ कम से कम एक बार मेरे हृदय-कमल में आकर विराजिए। नारायण को नमस्कार।
സത്യം വദാമി മമ ഭൃത്യാദിവർഗ്ഗമതുമർത്ഥം കളത്രഗൃഹ പുത്രാദിജാലമതുമൊക്കെ ത്വദർപ്പണമതാക്കീട്ടു ഞാനുമിഹ, തൃക്കാൽക്കൽ വീണു ഹരി നാരായണായ നമഃ
Sathyam vadami mama bhrithyadivarggamathum, artham kalathragriha puthradijalamathum, okke thvadarppanamathakkeettu njanumiha, thrikkalkkal veenu Hari Narayanaya namah
मैं सच कहता हूँ: मेरे सेवक और आश्रित, मेरा धन, पत्नी, घर, बच्चे और बाकी सब, मैं आपको अर्पण करता हूँ, और आपके पवित्र चरणों में गिरता हूँ, हे हरि। नारायण को नमस्कार।
ഹരനും വിരിഞ്ചനുമിതമരാധിനായകനുമറിയുന്നതില്ല തവ മറിമായ തൻ മഹിമ, അറിവായ് മുതൽക്കരളിലൊരുപോലെ നിന്നരുളും, പരജീവനിൽത്തെളിക നാരായണായ നമഃ
Haranum virinchanumithamaradhinayakanum, ariyunnathilla thava marimaya than mahima, arivay muthalkkaralilorupole ninnarulum, parajeevaniltthelika Narayanaya namah
न शिव, न ब्रह्मा, न देवराज इंद्र आपकी अद्भुत माया की महिमा जानते हैं। जो आप ज्ञान बनकर हर हृदय में समान रूप से रहते हैं, परम आत्मा में प्रकट हों। नारायण को नमस्कार।
ളത്വം കലർന്നിതു ലകാരത്തിനപ്പരിചു, തത്ത്വം നിനയ്ക്കിലൊരു ദിവ്യത്വമുണ്ടു തവ, കത്തുന്നപൊന്മണിവിളക്കെന്നപോലെ ഹൃദി, നിൽക്കുന്ന നാഥ ഹരി നാരായണായ നമഃ
Lathvam kalarnnithu lakarathinapparichu, thatthvam ninaykkiloru divyathvamundu thava, katthunnaponmanivilakkennapole hridi, nilkkunna Natha Hari Narayanaya namah
जैसे एक अक्षर अपने जैसे दूसरे अक्षर में घुल जाता है, वैसे ही तत्व पर विचार करें तो आपकी दिव्यता हममें घुली है: हे स्वामी, जो हृदय में सोने और मणि के जलते दीपक की तरह खड़े हैं, हे हरि, नारायण को नमस्कार।
ക്ഷരിയായൊരക്ഷരമതിങ്കേന്നുദിച്ചതിതു, ലിപിയേഴുമക്ഷരമിതെന്നങ്ങുരപ്പു ജനം, അറിയാവതല്ല തവപരമാക്ഷരസ്യ പൊരുൾ, അറിയാറുമായ് വരിക നാരായണായ നമഃ
Kshariyayorakshramathinkennudicchathithu, lipiyezhumaksharamithennangurappu janam, ariyavathalla thava paramaksharasya porul, ariyarumay varika Narayanaya namah
अविनाशी अक्षर से ये नश्वर अक्षर उत्पन्न हुए, और लोग कहते हैं कि ये लिखे अक्षर ही शब्द हैं। आपके परम अक्षर का अर्थ जाना नहीं जा सकता; फिर भी मुझे उसका ज्ञान हो। नारायण को नमस्कार।
കരുണാപയോധി മമ ഗുരുനാഥനിസ്തുതിയെ, വിരവോടുപാർത്തു പിഴ വഴിപോലെ തീർത്തരുൾക, ദുരിതാബ്ധിതൻ നടുവിൽ മറിയുന്നവർക്കു പരമൊരു പോതമായ് വരിക നാരായണായ നമഃ
Karunapayodhi mama gurunathanisthuthiye, viravodupartthu pizha vazhipole theerttharulka, durithabdhithan naduvil mariyunnavarkku, paramoru pothamay varika Narayanaya namah
करुणा के सागर मेरे गुरुनाथ इस स्तुति को देखकर इसकी भूलें ठीक कर दें; और यह दुखों के सागर के बीच डूबते-उतराते लोगों के लिए एक बड़ी नाव बने। नारायण को नमस्कार।
മദമാത്സരാദികൾ മനസ്സിൽ തൊടാതെ ജനമിതുകൊണ്ടു വാഴ്ത്തുക നമുക്കും ഗതിക്കു വഴി, ഇതു കേൾക്കതാനിതൊരു മൊഴി താൻ പഠിപ്പവനും, പതിയാ ഭവാംബുധിയിൽ നാരായണായ നമഃ
Madamathsaradikal manassil thodathe janam, ithukondu vazhtthuka namukkum gathikku vazhi, ithu kelkkathanithoru mozhi than padippavanum, pathiya bhavambudhiyil Narayanaya namah
लोग मन में घमंड और ईर्ष्या लाए बिना इससे भगवान की स्तुति करें; यह हमारे लिए भी मुक्ति का मार्ग है। जो इसे सुनता है, या इसकी एक पंक्ति भी सीखता है, वह संसार-सागर में नहीं डूबेगा। नारायण को नमस्कार।