രാമ രാമ പാഹിമാം
Rama Rama Pahimam
രാമ രാമ രാമ രാമ രാമ രാമ പാഹിമാം, രാമപാദം ചേരണേ മുകുന്ദ രാമ പാഹിമാം, രാക്ഷസാന്തകാ മുകുന്ദ രാമ രാമ പാഹിമാം, ലക്ഷ്മണ സഹോദര ശുഭാവതാര പാഹിമാം
Rama Rama Rama Rama Rama Rama pahimam, Ramapadam cherane Mukunda Rama pahimam, Rakshasanthaka Mukunda Rama Rama pahimam, Lakshmana sahodara shubhavathara pahimam
राम, राम, मेरी रक्षा करें। मैं राम के चरणों तक पहुँचूँ; मुकुंद, राम, मेरी रक्षा करें। राक्षसों का अंत करने वाले मुकुंद राम, मेरी रक्षा करें। लक्ष्मण के भाई, शुभ अवतार, मेरी रक्षा करें।
നാന്മുഖേന്ദ്ര ചന്ദ്ര ശങ്കരാദി ദേവരൊക്കെയും, പാല്ക്കടൽക്കകം കടന്നു കൂടിടുന്ന ഭക്തിയാൽ, വാഴ്ത്തിടുന്ന സൂക്തപംക്തി കേട്ടുണർന്നു ഭംഗിയിൽ, മങ്ങിടാതനുഗ്രഹം കൊടുത്ത രാമ പാഹിമാം
Nanmukhendra chandra shankaradi devarokkeyum, palkkadalkkakam kadannu koodidunna bhakthiyal, vazhtthidunna sookthapankthi kettunarnnu bhangiyil, mangidathanugraham koduttha Rama pahimam
जब ब्रह्मा, इंद्र, चंद्र, शिव आदि सारे देवता क्षीरसागर में इकट्ठे होकर भक्ति से स्तुति गाने लगे, तो आप उसे सुनकर सुंदरता से जागे और बिना कमी के आशीर्वाद दिया: हे राम, मेरी रक्षा करें।
രാവണേന്ദ്രജിത്തു കുംഭകർണ്ണരാദി ദുഷ്ടരെ, കാലന്നൂർക്കയച്ചു ലോകശാന്തി ഞാൻ വരുത്തിടാം, എന്ന സത്യവാക്കുരച്ചുകൊണ്ടു നല്ല വേളയിൽ, ഭൂമിയിലയോദ്ധ്യയിൽ പിറന്ന രാമാ പാഹിമാം
Ravanendrajitthu kumbhakarnaradi dushtare, kalannoorkkayacchu lokashanthi njan varutthidam, enna sathyavakkuracchukondu nalla velayil, bhoomiyilayodhyayil piranna Rama pahimam
यह सच्चा वचन देकर कि मैं रावण, इंद्रजीत, कुंभकर्ण आदि दुष्टों को यमलोक भेजकर संसार में शांति लाऊँगा, आप शुभ घड़ी में धरती पर अयोध्या में जन्मे: हे राम, मेरी रक्षा करें।
ശംഖചക്രമെന്നുതൊട്ട ലക്ഷണങ്ങളൊത്തു ചേർന്നുത്തമൻ ദശരഥന്റെ പുത്രഭാവമാർന്നുടൻ, ഭൂമിയിൽ സഹോദരസമേതനായി വാഴവേ, കൗശികന്റെ യാഗരക്ഷചെയ്ത രാമ പാഹിമാം
Shankhachakramennuthotta lakshanangalotthu chernnu, utthaman Dasharathante puthrabhavamarnnudan, bhoomiyil sahodarasamethanayi vazhave, Kaushikante yagaraksha cheytha Rama pahimam
शंख, चक्र आदि चिह्नों से युक्त, वे उत्तम पुरुष दशरथ के पुत्र बने; धरती पर भाइयों के साथ रहते हुए उन्होंने विश्वामित्र के यज्ञ की रक्षा की: हे राम, मेरी रक्षा करें।
താടകാവധം കഴിച്ചഹല്യ രക്ഷയേകിയാമന്നനായ മൈഥിലന്റെ പുത്രിയായ സീതയെ, ശൈവചാപഭഞ്ജനം നടത്തി വേളി ചെയ്തതും, ലോകർ കണ്ടകംതെളിഞ്ഞു രാമ രാമ പാഹിമാം
Thadakavadham kazhicchahalya rakshayekiya, mannanaya Maithilante puthriyaya Seethaye, shaivachapabhanjanam nadatthi veli cheythathum, lokar kandakamthelinju Rama Rama pahimam
आपने ताड़का का वध किया, अहल्या का उद्धार किया, शिव का धनुष तोड़कर मिथिला के राजा की पुत्री सीता से विवाह किया; लोग यह देखकर मन ही मन प्रसन्न हुए: राम, राम, मेरी रक्षा करें।
ഭാര്യയായ സീതയൊത്തയോദ്ധ്യ നോക്കി വന്നിടും, രാമനെപ്പരശുരാമനന്നെതിർത്ത കാരണം, ദർപ്പശാന്തിയേകി നല്ല വൈഷ്ണവം ധനുസ്സിനെ, കൈക്കലാക്കി വന്നുചേർന്നു രാമ രാമ പാഹിമാം
Bharyayaya Seethayotthayodhya nokki vannidum, Ramaneepparashuraman annethirttha karanam, darppashanthiyeki nalla vaishnavam dhanussine, kaikkalakki vannuchernnu Rama Rama pahimam
जब राम पत्नी सीता के साथ अयोध्या लौट रहे थे, तो परशुराम ने उन्हें ललकारा; राम ने उनका घमंड शांत किया, विष्णु का उत्तम धनुष अपने हाथ में लिया और घर पहुँचे: राम, राम, मेरी रक्षा करें।
ലക്ഷ്മിതന്റെയംശമായ സീതയൊത്തു രാഘവൻ, പുഷ്ടമോദമന്നയോദ്ധ്യ തന്നിൽ വാണിരിക്കവേ, രാജ്യഭാരമൊക്കെ രാമനേകുവാൻ ദശരഥൻ, മാനസത്തിലോർത്തുറച്ചു രാമ രാമ പാഹിമാം
Lakshmithanteyamshamaya Seethayotthu Raghavan, pushtamodamannayodhya thannil vanirikkave, rajyabharamokke Ramanekuvan Dasharathan, manasatthilortthuracchu Rama Rama pahimam
जब राघव लक्ष्मी की अंश सीता के साथ अयोध्या में आनंद से रह रहे थे, तब दशरथ ने मन में ठान लिया कि सारा राज्य राम को सौंप देंगे: राम, राम, मेरी रक्षा करें।
എങ്കിലും വിധിബലത്തെയാദരിച്ചു രാഘവൻ, സീതയൊത്തു ലക്ഷ്മണസമേതനായ് മഹാവനം, ചെന്നിരിക്കവേയടുത്തു വന്നൊരു ഭരതനായ്, പാദുകം കൊടുത്തുവിട്ട രാമ രാമ പാഹിമാം
Enkilum vidhibalattheyadaricchu Raghavan, Seethayotthu Lakshmanasamethanay mahavanam, chennirikkaveyadutthu vannoru Bharathanay, padukam koduthuvitta Rama Rama pahimam
फिर भी भाग्य का आदर करते हुए राघव सीता और लक्ष्मण के साथ महावन गए; और जब भरत उनके पास आए, तो उन्हें अपनी खड़ाऊँ देकर लौटा दिया: राम, राम, मेरी रक्षा करें।
മാമുനി ജനങ്ങളെ വണങ്ങി ദുഷ്ടരാക്ഷസന്മാരെ നിഗ്രഹിച്ചു നല്ല പർണ്ണശാലതീർത്തതിൽ, വാണിരിക്കവേയടുത്തു വന്ന ശൂർപ്പണഖയെ, ലക്ഷ്മണൻ മുറിച്ചുവിട്ടു രാമ രാമ പാഹിമാം
Mamuni janangale vanangi dushtarakshasanmare nigrahicchu, nalla parnashalatheertthathil, vanirikkaveyadutthu vanna Shoorppanakhaye, Lakshmanan muricchuvittu Rama Rama pahimam
महान मुनियों को प्रणाम करके और दुष्ट राक्षसों का नाश करके, उन्होंने एक सुंदर पर्णकुटी बनाई और उसमें रहे; जब शूर्पणखा पास आई, तो लक्ष्मण ने उसे काटकर भगा दिया: राम, राम, मेरी रक्षा करें।
കാര്യഗൗരവങ്ങളൊക്കെയോർത്തറിഞ്ഞു രാവണൻ, മാനിനെയയച്ചു രാമനെയകറ്റി ഭിക്ഷുവായ്, വന്നു സീതയെ ഹരിച്ചു പുഷ്പകം കരേറിയാലങ്കയിൽ കടന്നുപോയി രാമ രാമ പാഹിമാം
Karyagauravangalokkeyorttharinju Ravanan, manineyayacchu Ramaneyakatti bhikshuvay, vannu Seethaye haricchu pushpakam kareriya, Lankayil kadannupoyi Rama Rama pahimam
रावण ने मामले की गंभीरता समझकर एक मृग भेजा और राम को दूर हटाया, फिर भिक्षु बनकर आया, सीता का हरण किया, पुष्पक विमान पर चढ़कर लंका चला गया: राम, राम, मेरी रक्षा करें।
കാന്തയെത്തിരഞ്ഞു സങ്കടത്തോടെ നടക്കവേ, മാരുതിപ്രമുഖരായ വാനരപ്രവീരരെക്കണ്ടു ബാലിയെ ഹരിച്ചു വാനരപ്രവീരരോടൊത്തുചേർന്നു സീതയെത്തിരഞ്ഞ രാമ പാഹിമാം
Kanthayetthiranju sankadatthode nadakkave, Maruthipramukharaya vanarapraveerare, kandu Baliye haricchu vanarapraveerarodotthuchernnu, Seethayetthiranja Rama pahimam
जब वे दुख से अपनी प्रिया को ढूँढते फिर रहे थे, तब उन्हें हनुमान आदि वानर वीर मिले; उन्होंने वाली को मारा और वानर वीरों के साथ मिलकर सीता को खोजा: हे राम, मेरी रक्षा करें।
ദക്ഷിണസമുദ്രലംഘനം നടത്തി മാരുതി, സീതയെത്തിരഞ്ഞുകണ്ടു ലങ്ക ചുട്ടു ശീഘ്രമായ്, രാവണകുചേഷ്ടിതങ്ങളൊക്കെയോതി രാമനെ, പ്രീതനാക്കി രാഘവാ മുകുന്ദ രാമ പാഹിമാം
Dakshinasamudralanghanam nadatthi Maruthi, Seethayetthiranjukandu Lanka chuttu sheeghramay, Ravanakucheshtithangalokkeyothi Ramane, preethanakki Raghava Mukunda Rama pahimam
हनुमान ने दक्षिण सागर लाँघा, सीता को खोज निकाला, जल्दी से लंका जलाई, और रावण की सारी दुष्टताएँ बताकर राम को प्रसन्न किया: राघव, मुकुंद, राम, मेरी रक्षा करें।
കോടി കോടി വാനരപ്പടയുമൊത്തു പിന്നെയാ, വാരിധി കടന്നുചെന്നു രാമദേവനങ്ങനെ, ഭക്തനാം വിഭീഷണവചസ്സു കേട്ടു വേണ്ടപോൽ, യുദ്ധകാര്യസക്തനായ് വസിച്ചു രാമ പാഹിമാം
Kodi kodi vanarappadayumotthu pinneya, varidhi kadannuchennu Ramadevanangane, bhakthanam Vibheeshanavachassu kettu vendapol, yuddhakaryasakthanay vasicchu Rama pahimam
फिर भगवान राम करोड़ों वानरों की सेना के साथ सागर पार गए, अपने भक्त विभीषण की सलाह सुनी, और युद्ध की तैयारी में लगे रहे: हे राम, मेरी रक्षा करें।
ലക്ഷ്മണഹനൂമദാദിവീരരൊത്തു രാഘവൻ, രാക്ഷസേശസൈന്യമൊക്കെ നഷ്ടമാക്കിയിട്ടുടൻ, ഉഗ്രനാം ദശാസ്യനേയുമന്നുകൊന്നു ലങ്കയെ, ഭക്തനാം വിഭീഷണനു നൽകി രാമ പാഹിമാം
Lakshmanahanoomadadiveerarotthu Raghavan, rakshaseshasainyamokke nashtamakkiyittudan, ugranam Dashasyaneyumannukonnu Lankaye, bhakthanam Vibheeshananu nalki Rama pahimam
लक्ष्मण, हनुमान आदि वीरों के साथ राघव ने राक्षसराज की पूरी सेना का नाश किया, फिर भयंकर दशमुख रावण को मारा और लंका अपने भक्त विभीषण को दे दी: हे राम, मेरी रक्षा करें।
തുഷ്ടിയോടു ദേവസംഘമൊക്കെയും സ്തുതിക്കവേ, വഹ്നിയിൽ കുളിച്ചുവന്ന സീതയേയുമേറ്റഹോ! പുഷ്പകം കരേറിവന്നയോദ്ധ്യയിങ്കലെത്തിയാഭക്തനാം ഭരതനെപ്പുണർന്ന രാമ പാഹിമാം
Thushtiyodu devasanghamokkeyum sthuthikkave, vahniyil kulicchuvanna Seethayeyumettaho, pushpakam karerivannayodhyayinkaletthiya, bhakthanam Bharathaneppunarnna Rama pahimam
जब सारे देवता प्रसन्न होकर स्तुति कर रहे थे, तब उन्होंने अग्नि से होकर आई सीता को स्वीकार किया, पुष्पक विमान से अयोध्या लौटे और अपने भक्त भाई भरत को गले लगाया: हे राम, मेरी रक्षा करें।
ദൂഷണഖരദശാസ്യ കുംഭകർണ്ണരാദിയെക്കൊന്നുവന്ന രാമനെ മഹാജനം പുകഴ്ത്തവേ, പത്നിയോടുകൂടിയുത്തമാസനത്തിലേറിയാരാജ്യഭാരമേറ്റെടുത്ത രാമ രാമ പാഹിമാം
Dooshanakharadashasya kumbhakarnaradiyekkonnuvanna, Ramane mahajanam pukazhtthave, pathniyodukoodiyutthamasanatthileriya, rajyabharametteduttha Rama Rama pahimam
दूषण, खर, दशमुख रावण, कुंभकर्ण आदि को मारकर लौटे राम की जब जनता प्रशंसा कर रही थी, तब वे पत्नी के साथ उत्तम सिंहासन पर बैठे और राज्य का भार संभाला: राम, राम, मेरी रक्षा करें।
ലോകർ ചൊന്നിടുന്നതാം ദുരുക്തികേട്ടു ഗർഭിണിയായ ജായയെ ത്യജിച്ചു കാട്ടിലാക്കിയെങ്കിലും, പത്നിതൻ ചാരിത്ര്യശുദ്ധിയോർത്തു ദുഃഖപൂർണനായ്, രാജ്യകാര്യസക്തനായ രാമ രാമ പാഹിമാം
Lokar chonnidunnatham durukthikettu, garbhiniyaya jayaye thyajicchu kattilakkiyenkilum, pathnithan charithryashuddhiyortthu duhkhapoornanay, rajyakaryasakthanaya Rama Rama pahimam
लोगों की कही बुरी बातें सुनकर उन्होंने अपनी गर्भवती पत्नी को त्यागकर वन में छोड़ दिया; फिर भी पत्नी की पवित्रता याद करके दुख से भरे रहे और राज्य के काम में लगे रहे: राम, राम, मेरी रक्षा करें।
രാമദേവ സൽചരിത്രപൂർണ്ണകാവ്യഗാനമാം, തേനൊഴുക്കിവന്ന സീതതന്റെ രണ്ടുപുത്രരെ, ആത്മപുത്രരെന്നറിഞ്ഞ ലോകനായകൻ പരൻ, സീതയെ മനസ്സിലോർത്തു രാമ രാമ പാഹിമാം
Ramadeva salcharithrapoornakavyaganamam, thenozhukkivanna Seethathante randuputhrare, athmaputhrarennarinja lokanayakan paran, Seethaye manassilortthu Rama Rama pahimam
जब सीता के दोनों पुत्र राम के पवित्र चरित्र से भरे काव्य का गान शहद की तरह बहाते हुए आए, तो जगत के परम स्वामी ने उन्हें अपने पुत्र जाना और मन में सीता को याद किया: राम, राम, मेरी रक्षा करें।
പത്നിയെപ്പരിഗ്രഹിപ്പതിന്നു വീണ്ടുമഗ്നിയിൽ, ചാടിടേണമെന്നു ചൊന്ന രാമനങ്ങു കാണവേ, ഭിന്നയായ ഭൂമിയിൽ മറഞ്ഞുപോയി ജാനകി, ഖിന്നനായി രാമനും തിരിച്ചു രാമ പാഹിമാം
Pathniyepparigrahippathinnu veendumagniyil, chadidenamennu chonna Ramanangu kanave, bhinnayaya bhoomiyil maranjupoyi Janaki, khinnanayi Ramanum thiricchu Rama pahimam
जब राम ने कहा कि उन्हें स्वीकार करने से पहले उन्हें फिर अग्नि में कूदना होगा, तो उनकी आँखों के सामने धरती फटी और जानकी उसमें समा गईं; दुखी होकर राम भी लौट गए: हे राम, मेरी रक्षा करें।
ക്ഷിപ്രകോപിയായ മാമുനീന്ദ്രവാക്കുകേട്ടുവന്നെത്തിയോരു ലക്ഷ്മണനെസ്സന്ത്യജിച്ച രാഘവൻ, ഭൂമിവാസമിന്നിവേണ്ടയെന്നു നിശ്ചയിച്ചു താൻ, ദിവ്യലോകമെത്തുവാനുറച്ചു രാമ പാഹിമാം
Kshiprakopiyaya mamuneendravakkukettuvannetthiyoru, Lakshmananessanthyajiccha Raghavan, bhoomivasaminnivendayennu nishchayicchu thaan, divyalokametthuvanuracchu Rama pahimam
जल्दी क्रोधित होने वाले महामुनि के वचन सुनकर राघव ने पास आए लक्ष्मण को त्याग दिया; फिर यह तय करके कि अब धरती पर नहीं रहना, उन्होंने दिव्य लोक जाने का निश्चय किया: हे राम, मेरी रक्षा करें।
ആത്മജർക്ക് രാജ്യഭാരമേകിയിട്ടു ദേവനാം, രാമനന്നു ഭക്തരോടുമൊത്തുചേർന്നു ഭംഗിയിൽ, സന്മുഹൂർത്തമെത്തവേ നദീജലത്തിൽ മുങ്ങിയാസ്വന്തധാമമാർന്നു ഹന്ത രാമ രാമ പാഹിമാം
Athmajarkku rajyabharamekiyittu devanam, Ramanannu bhaktharodumotthuchernnu bhangiyil, sanmuhoortthametthave nadeejalatthil mungiya, swanthadhamamarnnu hantha Rama Rama pahimam
अपने पुत्रों को राज्य सौंपकर भगवान राम अपने भक्तों के साथ शुभ मुहूर्त में नदी के जल में उतरे और अपने धाम लौट गए: राम, राम, मेरी रक्षा करें।
ഈ വിധം ഭുവനഭാരമൊക്കെയും കളഞ്ഞുടൻ, ജീവിതംവെടിഞ്ഞു ലോകസാക്ഷിയായൊരീശ്വരൻ, എന്ന തത്വമോർത്തറിഞ്ഞു ജീവജാലമൊക്കെയും, രാമനാമമോതിവാണു രാമ രാമ പാഹിമാം
Ee vidham bhuvanabharamokkeyum kalanjudan, jeevitham vedinju lokasakshiyayoreeshwaran, enna thathvamorttharinju jeevajalamokkeyum, Ramanamamothivanu Rama Rama pahimam
इस तरह संसार के साक्षी ईश्वर ने धरती का सारा बोझ हटाकर अपना जीवन छोड़ा; यह सत्य जानकर सारे प्राणी राम नाम जपते हुए जिए: राम, राम, मेरी रक्षा करें।
രാമനാമ മന്ത്രമോതി വാണിടുന്നു മാനുഷൻ, ലോകമാന്യനായ് ഭവിച്ചു ദിവ്യലോകമാർന്നിടും, അത്ര ശുദ്ധസത്വപൂർണ്ണമായ് രാമസല്ക്കഥ, തോന്നണമിവർക്കുനിത്യം രാമ രാമ പാഹിമാം
Ramanama manthramothi vanidunnu manushan, lokamanyanay bhavicchu divyalokamarnnidum, athra shuddhasathvapoornamay Ramasalkkatha, thonnanamivarkku nithyam Rama Rama pahimam
जो मनुष्य राम नाम का मंत्र जपते हुए जीता है, वह संसार में सम्मानित होता है और दिव्य लोक पाता है; इतनी पवित्रता से भरी राम की कथा हमें रोज़ याद आए: राम, राम, मेरी रक्षा करें।
രാമഭക്തിവന്നുദിച്ചു മാനുഷർക്കസ്സാധ്യമായ്, ഒന്നുമില്ല സർവ്വവും കരസ്ഥമെന്നു നിർണ്ണയം, ജാംബവാൻ വിഭീഷണൻ സമീരണാത്മജൻ മുതൽക്കുള്ളവീരരോതിടുന്നു രാമനാമമിപ്പോഴും
Ramabhakthivannudicchu manusharkkasadhyamay, onnumilla sarvavum karasthamennu nirnayam, Jambavan Vibheeshanan sameeranathmajan muthalkkulla, veerarothidunnu Ramanamamippozhum
जब राम की भक्ति जागती है, तो मनुष्य के लिए कुछ भी असंभव नहीं रहता; निश्चय ही सब कुछ हाथ में आ जाता है। जांबवान, विभीषण, पवनपुत्र हनुमान जैसे वीर आज भी राम नाम जपते हैं।
സൗഖ്യമൊക്കെയും ലഭിച്ചു മുക്തി കൈവരുന്നതിന്നേവരും ജപിച്ചുകൊൾക രാമനാമമെപ്പോഴും, ഭക്തവത്സലൻ മുകുന്ദനീശ്വരൻ രഘുവരൻ, മാനസത്തിൽ വാണിടട്ടെ രാമ രാമ പാഹിമാം
Saukhyamokkeyum labhicchu mukthi kaivarunnathinnu, evarum japicchukolka Ramanamameppozhum, bhakthavatsalan Mukundaneeshwaran Raghuvaran, manasatthil vanidatte Rama Rama pahimam
हर सुख पाने और मुक्ति तक पहुँचने के लिए सब लोग सदा राम नाम जपें। भक्तों से प्रेम करने वाले मुकुंद, ईश्वर, रघुश्रेष्ठ हमारे मन में बसें: राम, राम, मेरी रक्षा करें।
പാതകങ്ങളൊക്കെ നീങ്ങി മാനസം വിശുദ്ധമായ്, തീർന്നു രാമദേവനുള്ളിലെത്തി വാണിരിക്കുവാൻ, തക്ക ഭാഗ്യമേകണം മഹീപതേ! മഹാമതേ! ലോകനായകവിഭോ ഹരേ മുകുന്ദ പാഹിമാം
Pathakangalokke neengi manasam vishuddhamay, theernnu Ramadevanulliletthi vanirikkuvan, thakka bhagyamekanam maheepathe mahamathe, lokanayakavibho Hare Mukunda pahimam
मुझे ऐसा भाग्य दें कि मेरे सारे पाप मिट जाएँ और मन पवित्र हो जाए, ताकि भगवान राम भीतर आकर बसें: हे राजन, हे महामति, जगत के स्वामी, हरि, मुकुंद, मेरी रक्षा करें।
രാമ രാമ രാഘവാ മനോഭിരാമ പാഹിമാം, ഇന്ദിരാമനോഹരാ മുകുന്ദ രാമ പാഹിമാം, ലക്ഷ്മണാഗ്രജാ മുകുന്ദ ജാനകീപതേ വിഭോ, ഭോഗമോക്ഷദായകാ ഹരീശവന്ദ്യ പാഹിമാം
Rama Rama Raghava manobhirama pahimam, Indiramanohara Mukunda Rama pahimam, Lakshmanagraja Mukunda Janakeepathe vibho, bhogamokshadayaka Hareeshavandya pahimam
राम, राम, राघव, मन को आनंद देने वाले, मेरी रक्षा करें। लक्ष्मी के मन को मोहने वाले मुकुंद राम, मेरी रक्षा करें। लक्ष्मण के बड़े भाई, मुकुंद, जानकीपति, सांसारिक सुख और मोक्ष देने वाले, शिव द्वारा भी पूजित, मेरी रक्षा करें।