അദ്ധ്യാത്മരാമായണം: ഇഷ്ടദേവതാവന്ദനം
Adhyatma Ramayanam Vandanam
ഹരിഃ ശ്രീഗണപതയേ നമഃ അവിഘ്നമസ്തു.
Harih Sree Ganapathaye namah, avighnamasthu.
हरि। श्री गणपति को नमस्कार। कोई बाधा न आए।
ശ്രീരാമ! രാമ! രാമ! ശ്രീരാമചന്ദ്ര! ജയ! ശ്രീരാമ! രാമ! രാമ! ശ്രീരാമഭദ്ര! ജയ!
Sreerama Rama Rama Sreeramachandra jaya, Sreerama Rama Rama Sreeramabhadra jaya!
श्री राम, राम, राम! श्री रामचंद्र की जय! श्री राम, राम, राम! कल्याणकारी श्री रामभद्र की जय!
ശ്രീരാമ! രാമ! രാമ! സീതാഭിരാമ! ജയ! ശ്രീരാമ! രാമ! രാമ! ലോകാഭിരാമ! ജയ!
Sreerama Rama Rama Seethabhirama jaya, Sreerama Rama Rama Lokabhirama jaya!
श्री राम, राम, राम! सीता को आनंद देने वाले की जय! श्री राम, राम, राम! जगत को आनंद देने वाले की जय!
ശ്രീരാമ! രാമ! രാമ! രാവണാന്തക! രാമ! ശ്രീരാമ! മമ ഹൃദി രമതാം രാമ! രാമ!
Sreerama Rama Rama Ravanantaka Rama, Sreerama mama hridi ramatham Rama Rama!
श्री राम, राम, राम, रावण का अंत करने वाले राम! श्री राम, मेरे हृदय में रमण करें, राम, राम!
ശ്രീരാഘവാത്മാരാമ! ശ്രീരാമ! രമാപതേ! ശ്രീരാമ! രമണീയവിഗ്രഹ! നമോസ്തു തേ.
Sreeraghavathmarama Sreerama Ramapathe, Sreerama ramaneeyavigraha namosthu the.
हे राघव, आत्मा में रमने वाले, श्री राम, लक्ष्मीपति, सुंदर रूप वाले श्री राम: आपको नमस्कार।
നാരായണായ നമോ നാരായണായ നമോ നാരായണായ നമോ നാരായണായ നമഃ.
Narayanaya namo Narayanaya namo, Narayanaya namo Narayanaya namah.
नारायण को नमस्कार, नारायण को नमस्कार, बार-बार नमस्कार।
ശ്രീരാമനാമം പാടിവന്ന പൈങ്കിളിപ്പെണ്ണേ! ശ്രീരാമചരിതം നീ ചൊല്ലീടു മടിയാതെ.
Sreeramanamam padivanna painkilippenne, Sreeramacharitham nee cholleedu madiyathe.
हे श्री राम का नाम गाती आई प्यारी तोती, बिना झिझक श्री राम की कथा सुनाओ।
ശാരികപ്പൈതൽ താനും വന്ദിച്ചു വന്ദ്യന്മാരെ ശ്രീരാമസ്മൃതിയോടെ പറഞ്ഞുതുടങ്ങിനാൾ.
Sharikappaithal thanum vandicchu vandyanmare, Sreeramasmrithiyode paranjuthudanginal.
नन्ही चिड़िया ने सभी वंदनीय जनों को प्रणाम किया और श्री राम का स्मरण करते हुए कहना शुरू किया।
കാരണനായ ഗണനായകൻ ബ്രഹ്മാത്മകൻ കാരുണ്യമൂർത്തി ശിവശക്തിസംഭവൻ ദേവൻ
Karananaya Gananayakan brahmathmakan, karunyamoortthi Shivashakthisambhavan devan
सबके कारण, गणों के नायक, ब्रह्मस्वरूप, करुणा की मूर्ति, शिव और शक्ति से जन्मे देव,
വാരണമുഖൻ മമ പ്രാരബ്ധവിഘ്നങ്ങളെ വാരണം ചെയ്തീടുവാനാവോളം വന്ദിക്കുന്നേൻ.
Varanamukhan mama prarabdhavighnangale, varanam cheytheeduvanavolam vandikkunnen.
हाथी के मुख वाले: मैं पूरे मन से उन्हें प्रणाम करता हूँ, कि वे मेरे भाग्य की बाधाओं को दूर करें।
വാണീടുകനാരതമെന്നുടെ നാവുതന്മേൽ വാണിമാതാവേ! വർണ്ണവിഗ്രഹേ! വേദാത്മികേ!
Vaneedukanarathamennude navuthanmel, vanimathave varnavigrahe vedathmike!
हे वाणी की माता सरस्वती, अक्षरों से बने शरीर वाली, वेदस्वरूपा! सदा मेरी जीभ पर निवास करें।
നാണമെന്നിയേ മുദാ നാവിന്മേൽ നടനംചെയ്കേണാങ്കാനനേ! യഥാ കാനനേ ദിഗംബരൻ
Nanamenniye muda navinmel nadanamcheyka, enankanane yatha kanane digambaran
हे चंद्रमुखी, बिना संकोच खुशी से मेरी जीभ पर नृत्य करें, जैसे दिगंबर शिव वन में नाचते हैं।
വാരിജോത്ഭവമുഖവാരിജവാസേ! ബാലേ! വാരിധിതന്നിൽ തിരമാലകളെന്നപോലെ
Varijothbhavamukhavarijavase bale, varidhithannil thiramalakalennapole
हे कमल से जन्मे ब्रह्मा के मुख-कमल में बसने वाली देवी, जैसे सागर में लहरें उठती हैं,
ഭാരതീ! പദാവലി തോന്നേണം കാലേ കാലേ പാരാതെ സലക്ഷണം മേന്മേൽ മംഗലശീലേ!
Bharathee padavali thonnenam kale kale, parathe salakshanam menmel mangalasheele!
हे भारती, मंगलमयी, हर समय बिना देर किए सुंदर, उचित शब्द मुझे और अधिक सूझते रहें।
വൃഷ്ണിവംശത്തിൽ വന്നു കൃഷ്ണനായ്പിറന്നോരു വിഷ്ണു വിശ്വാത്മാ വിശേഷിച്ചനുഗ്രഹിക്കേണം.
Vrishnivamshatthil vannu Krishnanaypirannoru, Vishnu vishwathma visheshicchanugrahikkenam.
वृष्णि वंश में कृष्ण बनकर जन्मे विश्वात्मा विष्णु मुझ पर विशेष कृपा करें।
വിഷ്ണുജോത്ഭവസുതനന്ദനപുത്രൻ വ്യാസൻ വിഷ്ണു താൻതന്നെ വന്നു പിറന്ന തപോധനൻ
Vishnujothbhavasuthanandanaputhran Vyasan, Vishnu thanthanne vannu piranna thapodhanan
ब्रह्मा के वंश में जन्मे व्यास, वे महान तपस्वी जो स्वयं विष्णु ही धरती पर जन्मे,
വിഷ്ണുതന്മായാഗുണചരിത്രമെല്ലാം കണ്ട കൃഷ്ണനാം പുരാണകർത്താവിനെ വണങ്ങുന്നേൻ.
Vishnuthanmayagunacharithramellam kanda, Krishnanam puranakartthavine vanangunnen.
जिन्होंने विष्णु की माया के सारे खेल देखे: पुराणों के रचयिता कृष्ण द्वैपायन को मैं प्रणाम करता हूँ।
നാന്മറനേരായ രാമായണം ചമയ്ക്കയാൽ നാന്മുഖനുളളിൽ ബഹുമാനത്തെ വളർത്തൊരു
Nanmaraneraya Ramayanam chamaykkayal, nanmukhanullil bahumanatthe valartthoru
जिन्होंने चारों वेदों के समान रामायण रचकर चतुर्मुख ब्रह्मा के मन में आदर जगाया,
വാല്മീകികവിശ്രേഷ്ഠനാകിയ മഹാമുനിതാൻ മമ വരം തരികെപ്പൊഴും വന്ദിക്കുന്നേൻ,
Valmeekikavishreshtanakiya mahamunithan, mama varam tharikeppozhum vandikkunnen,
वे महामुनि वाल्मीकि, कवियों में श्रेष्ठ: वे सदा मुझे वर दें; मैं उन्हें प्रणाम करता हूँ।
രാമനാമത്തെസ്സദാകാലവും ജപിച്ചീടും കാമനാശനനുമാവല്ലഭൻ മഹേശ്വരൻ
Ramanamatthessadakalavum japiccheedum, kamanashananumavallabhan Maheshwaran
हर समय राम नाम जपने वाले, कामदेव का नाश करने वाले, उमा के प्रिय महेश्वर,
ശ്രീമഹാദേവൻ പരമേശ്വരൻ സർവ്വേശ്വരൻ മാമകേ മനസി വാണീടുവാൻ വന്ദിക്കുന്നേൻ
Sreemahadevan Parameshwaran sarveshwaran, mamake manasi vaneeduvan vandikkunnen
श्री महादेव, परमेश्वर, सबके स्वामी: मैं उन्हें प्रणाम करता हूँ, कि वे मेरे मन में निवास करें।
വാരിജോത്ഭവനാദിയാകിയ ദേവന്മാരും നാരദപ്രമുഖന്മാരാകിയ മുനികളും
Varijothbhavanadiyakiya devanmarum, Naradapramukhanmarakiya munikalum
कमल से जन्मे ब्रह्मा आदि देवता, नारद आदि मुनि,
വാരിജശരാരാതിപ്രാണനാഥയും മമ വാരിജമകളായ ദേവിയും തുണയ്ക്കണം.
Varijashararathipranathayum mama, varijamakalaya deviyum thunaykkanam.
कमल-बाण वाले कामदेव के शत्रु शिव की प्राणप्रिया पार्वती, और कमल की पुत्री लक्ष्मी देवी, सब मेरी सहायता करें।
കാരണഭൂതന്മാരാം ബ്രാഹ്മണരുടെ ചരണാരുണാംബുജലീനപാംസുസഞ്ചയം മമ
Karanabhoothanmaram brahmanarude, charanarunambujaleenapamsusanchayam mama
सब कल्याण के कारण ब्राह्मणों के लाल कमल जैसे चरणों में लगी धूल को
ചേതോദർപ്പണത്തിന്റെ മാലിന്യമെല്ലാം തീർത്തു ശോധന ചെയ്തീടുവാനാവോളം വന്ദിക്കുന്നേൻ.
Chethodarppanatthinte malinyamellam theertthu, shodhana cheytheeduvanavolam vandikkunnen.
मैं पूरे मन से प्रणाम करता हूँ, कि वह मेरे मन के दर्पण का सारा मैल मिटाकर उसे साफ़ कर दे।
ആധാരം നാനാജഗന്മയനാം ഭഗവാനും വേദമെന്നല്ലോ ഗുരുനാഥൻതാനരുൾചെയ്തു;
Adharam nanajaganmayanam bhagavanum, vedamennallo gurunathanthanarulcheythu;
मेरे गुरुनाथ ने बताया कि सब लोकों में व्याप्त भगवान का भी आधार वेद है;
വേദത്തിന്നാധാരഭൂതന്മാരിക്കാണായൊരു ഭൂദേവപ്രവരന്മാർ തദ്വരശാപാദികൾ
Vedatthinnadharabhoothanmarikkanayoru, bhoodevapravaranmar thadvarashapadikal
और वेद का आधार ये श्रेष्ठ ब्राह्मण हैं जिन्हें हम देखते हैं; उनके वरदान और शाप
ധാതൃശങ്കരവിഷ്ണുപ്രമുഖന്മാർക്കും മതം, വേദജ്ഞോത്തമന്മാർമാഹാത്മ്യങ്ങളാർക്കു ചൊല്ലാം?
Dhathrishankaravishnupramukhanmarkkum matham, vedajnotthamanmarmahathmyangalarkku chollam?
ब्रह्मा, शिव और विष्णु भी मानते हैं। वेद जानने वाले इन श्रेष्ठ जनों की महिमा कौन कह सकता है?
പാദസേവകനായ ഭക്തനാം ദാസൻ ബ്രഹ്മപാദജനജ്ഞാനിനാമാദ്യനായുളേളാരു ഞാൻ
Padasevakanaya bhakthanam dasan, brahmapadajanajnaninamadyanayulloru njan
मैं, उनके चरणों का सेवक भक्त, ब्रह्मा के चरणों से जन्मे वर्ग का, अज्ञानियों में सबसे आगे,
വേദസമ്മിതമായ് മുമ്പുളള ശ്രീരാമായണം ബോധഹീനന്മാർക്കറിയാംവണ്ണം ചൊല്ലീടുന്നേൻ.
Vedasammithamay mumbulla Sreeramayanam, bodhaheenanmarkkariyamvannam cholleedunnen.
वेद के समान प्राचीन श्री रामायण को इस तरह कहूँगा कि अनपढ़ लोग भी समझ सकें।
വേദവേദാംഗവേദാന്താദിവിദ്യകളെല്ലാം ചേതസി തെളിഞ്ഞുണർന്നാവോളം തുണയ്ക്കണം
Vedavedangavedanthadividyakalellam, chethasi thelinjunarnnavolam thunaykkanam
वेद, वेदांग, वेदांत आदि सारी विद्याएँ मेरे मन में स्पष्ट होकर जागें और जितना हो सके मेरी सहायता करें।
സുരസംഹതിപതി തദനു സ്വാഹാപതി വരദൻ പിതൃപതി നിരൃതി ജലപതി
Surasamhathipathi thadanu swahapathi, varadan pithripathi nirithi jalapathi
देवताओं के स्वामी इंद्र, फिर स्वाहा के पति अग्नि, वर देने वाले पितरों के स्वामी यम, निर्ऋति, जल के स्वामी वरुण,
തരസാ സദാഗതി സദയം നിധിപതി കരുണാനിധി പശുപതി നക്ഷത്രപതി
Tharasa sadagathi sadayam nidhipathi, karunanidhi pashupathi nakshathrapathi
सदा चलने वाले वायु, दयालु कुबेर जो निधियों के स्वामी हैं, करुणा के भंडार पशुपति, नक्षत्रों के स्वामी चंद्रमा,
സുരവാഹിനീപതിതനയൻ ഗണപതി സുരവാഹിനീപതി പ്രമഥഭൂതപതി
Suravahineepathithanayan Ganapathi, suravahineepathi pramathabhoothapathi
गंगाधर शिव के पुत्र गणपति, देवसेना के सेनापति स्कंद, प्रमथगणों और भूतों के स्वामी,
ശ്രുതിവാക്യാത്മാ ദിനപതി ഖേടാനാംപതി ജഗതി ചരാചരജാതികളായുളേളാരും
Shruthivakyathma dinapathi khedanampathi, jagathi characharajathikalayullorum
वेदवाणी के स्वरूप दिन के स्वामी सूर्य, ग्रहों के स्वामी, और संसार के सभी चर-अचर प्राणी:
അഗതിയായോരടിയന്നനുഗ്രഹിക്കേണമകമേ സുഖമേ ഞാനനിശം വന്ദിക്കുന്നേൻ
Agathiyayoradiyannanugrahikkenam, akame sukhame njananisham vandikkunnen
वे सब मुझ असहाय दास पर कृपा करें; मैं मन से, आनंद से, सदा उन्हें प्रणाम करता हूँ।
അഗ്രജൻ മമ സതാം വിദുഷാമഗ്രേസരൻ മൽഗുരുനാഥനനേകാന്തേവാസികളോടും
Agrajan mama sathaam vidushamagresaran, malgurunathananekanthevasikalodum
मेरे बड़े भाई, सज्जनों और विद्वानों में सबसे आगे, मेरे गुरुनाथ, अपने अनेक शिष्यों के साथ,
ഉൾക്കുരുന്നിങ്കൽ വാഴ്ക രാമനാമാചാര്യനും മുഖ്യന്മാരായ ഗുരുഭൂതന്മാർ മറ്റുളേളാരും.
Ulkkurunninkal vazhka ramanamacharyanum, mukhyanmaraya gurubhoothanmar mattullorum.
राम नाम देने वाले आचार्य, और मेरे बाकी सभी प्रमुख गुरु: वे मेरे हृदय की गहराई में निवास करें।
ശ്രീരാമായണം പുരാ വിരിഞ്ചവിരചിതം നൂറുകോടി ഗ്രന്ഥമുണ്ടില്ലതു ഭൂമിതന്നിൽ.
Sreeramayanam pura virinchavirachitham, noorukodi granthamundillathu bhoomithannil.
बहुत पहले ब्रह्मा ने सौ करोड़ श्लोकों में श्री रामायण रची थी, पर वह धरती पर नहीं है।
രാമനാമത്തെജ്ജപിച്ചൊരു കാട്ടാളൻ മുന്നം മാമുനിപ്രവരനായ് വന്നതു കണ്ടു ധാതാ
Ramanamatthejjapicchoru kattalan munnam, mamunipravaranay vannathu kandu dhatha
यह देखकर कि राम नाम जपने वाला एक शिकारी महान मुनि बन गया, ब्रह्मा ने
ഭൂമിയിലുള്ള ജന്തുക്കൾക്കു മോക്ഷാർത്ഥമിനി ശ്രീമഹാരാമായണം ചമയ്ക്കെന്നരുൾ ചെയ്തു
Bhoomiyilulla janthukkalkku moksharthamini, Sreemaharamayanam chamaykkennarul cheythu
उनसे कहा: धरती के सभी प्राणियों की मुक्ति के लिए अब महान श्री रामायण की रचना करो।
വീണാപാണിയുമുപദേശിച്ചു രാമായണം വാണിയും വാല്മീകിതൻ നാവിന്മേൽ വാണീടിനാൾ
Veenapaniyumupadeshicchu Ramayanam, vaniyum Valmeekithan navinmel vaneedinal
हाथ में वीणा लिए नारद ने उन्हें रामायण का उपदेश दिया, और सरस्वती वाल्मीकि की जीभ पर आ बसीं।
വാണീടുകവ്വണ്ണമെൻ നാവിന്മേലേവം ചൊൽവാൻ നാണമാകുന്നുതാനുമതിനെന്താവതിപ്പോൾ?
Vaneedukavvannamen navinmelevam cholvan, nanamakunnuthanumathinenthavathippol?
उनसे इसी तरह मेरी जीभ पर बसने को कहते हुए मुझे संकोच होता है; पर अब और क्या करूँ?
വേദശാസ്ത്രങ്ങൾക്കധികാരിയല്ലെന്നതോർത്തു ചേതസി സർവ്വം ക്ഷമിച്ചീടുവിൻ കൃപയാലേ.
Vedashasthrangalkkadhikariyallennathortthu, chethasi sarvam kshamiccheeduvin kripayale.
यह याद करके कि मुझे वेद-शास्त्रों का अधिकार नहीं है, कृपा करके मन में मेरी हर भूल क्षमा कर दीजिए।
അദ്ധ്യാത്മപ്രദീപകമത്യന്തം രഹസ്യമിതദ്ധ്യാത്മരാമായണം മൃത്യുശാസനപ്രോക്തം
Adhyathmapradeepakamathyantham rahasyamithu, adhyathmaramayanam mrithyushasanaproktham
आत्मज्ञान का दीपक, अत्यंत रहस्यमय यह अध्यात्म रामायण मृत्यु को जीतने वाले शिव ने कहा है।
അദ്ധ്യയനം ചെയ്തീടും മർത്ത്യജന്മികൾക്കെല്ലാം മുക്തി സിദ്ധിക്കുമസന്ദിഗ്ദ്ധമിജ്ജന്മം കൊണ്ടേ
Adhyayanam cheytheedum marthyajanmikalkkellam, mukthi siddhikkumasandigdhamijjanmam konde
जो भी मनुष्य इसका अध्ययन करेंगे, उन्हें निस्संदेह इसी जन्म में मुक्ति मिलेगी।
ഭക്തികൈക്കൊണ്ടു കേട്ടുകൊള്ളുവിൻ ചൊല്ലീടുവനെത്രയും ചുരുക്കി ഞാൻ രാമമാഹാത്മ്യമെല്ലാം.
Bhakthikaikkondu kettukolluvin, cholleeduvanethrayum churukki njan ramamahathmyamellam.
भक्ति के साथ सुनिए: मैं राम की सारी महिमा जितना हो सके संक्षेप में कहूँगा।
ബുദ്ധിമത്തുക്കളായോരിക്കഥ കേൾക്കുന്നാകിൽ ബദ്ധരാകിലുമുടൻ മുക്തരായ് വന്നുകൂടും.
Buddhimatthukkalayorikkatha kelkkunnakil, baddharakilumudan muktharay vannukoodum.
अगर समझदार लोग यह कथा सुनें, तो बंधन में पड़े लोग भी जल्दी मुक्त हो जाएँगे।
ധാത്രീഭാരത്തെത്തീർപ്പാൻ ബ്രഹ്മാദിദേവഗണം പ്രാർത്ഥിച്ചു ഭക്തിപൂർവ്വം സ്തോത്രം ചെയ്തതുമൂലം
Dhathreebharatthettheerppan brahmadidevaganam, prarthicchu bhakthipoorvam sthothram cheythathumoolam
क्योंकि ब्रह्मा आदि देवताओं ने धरती का बोझ हटाने के लिए भक्ति से प्रार्थना और स्तुति की,
ദുഗ്ദ്ധാബ്ധിമദ്ധ്യേ ഭോഗിസത്തമനായീടുന്ന മെത്തമേൽ യോഗനിദ്ര ചെയ്തീടും നാരായണൻ
Dugdhabdhimadhye bhogisatthamanayeedunna, metthamel yoganidra cheytheedum Narayanan
क्षीरसागर के बीच नागश्रेष्ठ शेष की शय्या पर योगनिद्रा में लेटे नारायण,
ധാത്രീമണ്ഡലം തന്നിൽ മാർത്താണ്ഡകുലത്തിങ്കൽ ധാത്രീന്ദ്രവീരൻ ദശരഥനു തനയനായ്
Dhathreemandalam thannil marthandakulatthinkal, dhathreendraveeran Dasharathanu thanayanay
धरती पर सूर्यवंश में वीर राजा दशरथ के पुत्र बनकर आए,
രാത്രിചാരികളായ രാവണാദികൾതമ്മെ മാർത്താണ്ഡാത്മജപുരം പ്രാപിപ്പിച്ചോരു ശേഷം
Rathricharikalaya Ravanadikalthamme, marthandathmajapuram prapippicchoru shesham
और रावण आदि निशाचरों को सूर्यपुत्र यम के नगर भेजने के बाद,
ആദ്യമാം ബ്രഹ്മത്വം പ്രാപിച്ച വേദാന്തവാക്യവേദ്യനാം സീതാപതിശ്രീപാദം വന്ദിക്കുന്നേൻ.
Adyamam brahmathvam prapiccha vedanthavakyavedyanam, Seethapathisreepadam vandikkunnen.
फिर अपने आदि ब्रह्म-स्वरूप को प्राप्त हुए: वेदांत के वचनों से जाने जाने वाले सीतापति के पवित्र चरणों को मैं प्रणाम करता हूँ।