भक्ति दरबार
English

കൃഷ്ണഗാഥ

Krishna Gatha

स्तोत्र · मलयालम · कृष्ण · चेरुश्शेरी नम्पूतिरि

  1. ഇന്ദിരാതന്നുടെ പുഞ്ചിരിയായൊരു ചന്ദ്രികാ മെയ്യിൽ പരക്കയാലെ

    Indirathannude punchiriyayoru, chandrika meyyil parakkayale

    लक्ष्मी की मुस्कान की चाँदनी जब उनके शरीर पर फैलती है,

  2. പാലാഴിവെള്ളത്തിൽ മുങ്ങിനിന്നീടുന്ന നീലാഭമായൊരു ശൈലംപോലെ

    Palazhivellatthil mungininneedunna, neelabhamayoru shailampole

    तो वे क्षीरसागर के जल में डूबे खड़े एक नीले पर्वत जैसे लगते हैं;

  3. മേവിനിന്നീടുന്ന ദൈവതംതന്നെ, ഞാൻ കൈവണങ്ങീടുന്നേൻ കാത്തുകൊൾവാൻ

    Mevininneedunna daivatham thanne, njan kaivanangeedunnen katthukolvan

    ऐसे विराजमान उसी भगवान को मैं हाथ जोड़कर प्रणाम करता हूँ, कि वे मेरी रक्षा करें।

  4. കീർത്തിയെവാഴ്ത്തുവാനോർത്തുനിന്നീടുമെൻ ആർത്തിയേ തീർത്തു തുണയ്ക്കേണമേ.

    Keertthiye vazhtthuvanortthu ninneedumen, artthiye theertthu thunaykkename.

    मैं उनकी कीर्ति गाने की सोच रहा हूँ; वे मेरी व्याकुलता दूर करके मेरी सहायता करें।

  5. ദേശികനാഥൻതൻ പാദങ്ങളേശുമപ്പേശലമായൊരു രേണുലേശം

    Deshikanathanthan padangaleshum, appeshalamayoru renulesham

    मेरे गुरुनाथ के चरणों को छूने वाले उस कोमल धूल-कण को

  6. ക്ലേശങ്ങളേശുന്ന പാശങ്ങളേശായ്വാൻ ആശയംതന്നുള്ളിലാക്കുന്നേൻ ഞാൻ

    Kleshangaleshunna pashangaleshayvan, ashayamthannullilakkunnen njan

    मैं अपने हृदय में बसाता हूँ, ताकि दुख देने वाले बंधन मुझे न छुएँ।

  7. വാരണവീരൻതന്നാനനം കൈക്കൊണ്ടു പൂരിച്ച വന്മദവാരി മെയ്യിൽ

    Varanaveeranthannananam kaikkondu, pooriccha vanmadavari meyyil

    शक्तिशाली हाथी का मुख धारण करने वाले, जिनके शरीर पर मद-जल बहता है,

  8. നിന്നു വിളങ്ങുന്ന ദൈവതംതൻ കനിവെന്നും വിളങ്ങുകയെന്നിൽ മേന്മേൽ,

    Ninnu vilangunna daivathamthan, kanivennum vilangukayennil menmel,

    ऐसे चमकते देवता गणेश की कृपा मुझ पर सदा और अधिक चमकती रहे।

  9. ഭാരതീദേവിതൻ ഭൂരിയായുള്ളോരു കാരുണ്യപൂരവും വേറിടാതെ

    Bharatheedevithan bhooriyayulloru, karunyapooravum veridathe

    और देवी सरस्वती की अपार करुणा की धारा, मुझसे कभी अलग न होकर,

  10. നന്മധുവോലുന്ന നന്മൊഴി നൽകുവാൻ തണ്മകളഞ്ഞു വിളങ്ങുകെന്നിൽ

    Nanmadhuvolunna nanmozhi nalkuvan, thanmakalanju vilangukennil

    मेरी जड़ता दूर करके मुझमें चमके, ताकि मुझे शहद जैसे मीठे सुंदर शब्द मिलें।

  11. ഭാരതമായൊരു പീയൂഷരാശിക്കു കാരണമായൊരു വാരിധിയായ്

    Bharathamayoru peeyoosharashikku, karanamayoru varidhiyay

    महाभारत रूपी अमृत-राशि को जन्म देने वाले सागर,

  12. വ്യാസനായുള്ളോരു മാമുനിതൻ കൃപ ദാസനാമെന്നിൽ പുലമ്പേണമേ.

    Vyasanayulloru mamunithan kripa, dasanamennil pulambename.

    महामुनि व्यास हैं: उनकी कृपा मुझ दास पर उमड़ पड़े।

  13. മൂഢതകൊണ്ടു ഞാനേതാനുമുണ്ടിന്നു കാടായിച്ചൊല്ലുവാൻ ഭാവിക്കുന്നു,

    Moodhatha kondu njanethanumundinnu, kadayicholluvan bhavikkunnu,

    मूर्खतावश आज मैं कुछ कहने चला हूँ, भले ही वह बेढंगा और अनगढ़ हो;

  14. ഭൂരികളായുള്ള സൂരികളെല്ലാരും ചീറാതെ നിന്നു പൊറുക്കേണമേ

    Bhoorikalayulla soorikalellarum, cheerathe ninnu porukkename

    सारे विद्वान बिना क्रोध किए मुझे क्षमा करें।

  15. സംസാരമോക്ഷത്തിൻ കാരണമായതോ വൈരാഗ്യമെന്നല്ലോ ചൊല്ലിക്കേൾപ്പൂ

    Samsaramokshatthin karanamayatho, vairagyamennallo chollikkelppoo

    सुना है कि संसार से मुक्ति का कारण वैराग्य है,

  16. എന്നതുതന്നെ വരുത്തിനിന്നീടുവാൻ ഇന്നിതുതന്നെ ഞാൻ നിർമ്മിക്കുന്നു.

    Ennathuthanne varutthininneeduvan, innithuthanne njan nirmmikkunnu.

    और वही पाने के लिए आज मैं इसकी रचना करता हूँ।

  17. ബോധമില്ലാതെ ഞാനേതുമേ വല്ലാതെ ഗാഥയായ് ചൊല്ലുന്നു ഭാഷയായി

    Bodhamillathe njanethume vallathe, gathayay chollunnu bhashayayi

    बिना अधिक ज्ञान के, मैं इसे भद्दे ढंग से, लोकभाषा में गाथा के रूप में कहता हूँ;

  18. നിർഗ്ഗുണനായുള്ളൊരീശനെക്കൊണ്ടല്ലോ നിർഗ്ഗുണമായതു ചേരുമപ്പോൾ

    Nirggunanayulloreeshanekkondallo, nirggunamayathu cherumappol

    और क्योंकि यह गुणों से परे भगवान के बारे में है, तो एक गुणहीन रचना उनके साथ ठीक ही बैठती है।

  19. കാടായിച്ചൊല്കിലും കൈടഭവൈരിതൻ നീടാർന്നുനിന്നുള്ള ലീലയല്ലോ

    Kadayicholkilum kaidabhavairithan, needarnnuninnulla leelayallo

    भले ही अनगढ़ ढंग से कहूँ, यह कैटभ के शत्रु भगवान की सनातन लीला ही है;

  20. എന്നതുകൊണ്ടെനിക്കുള്ളിലില്ലേതുമേ മന്ദതയിന്നിതു നിർമ്മിക്കുമ്പോൾ

    Ennathukondenikkullilillethume, mandathayinnithu nirmmikkumbol

    इसलिए आज इसकी रचना करते हुए मेरे मन में कोई झिझक नहीं है।

  21. മാധവനാമമരപ്രഭുവെന്നതോ മാപാപം പോക്കുന്നോനെന്നു കേൾപ്പൂ

    Madhavanamamaraprabhuvennatho, mapapam pokkunnonennu kelppoo

    सुना है कि देवताओं के स्वामी माधव बड़े से बड़े पाप भी हर लेते हैं;

  22. എന്നതുകൊണ്ടു ഞാൻ വന്ദ്യരായുള്ളോരെ വന്ദിച്ചുകൊണ്ടിതു നിർമ്മിക്കുന്നു.

    Ennathukondu njan vandyarayullore, vandicchukondithu nirmmikkunnu.

    इसलिए सभी वंदनीय लोगों को प्रणाम करते हुए मैं इसकी रचना करता हूँ।

  23. പാലാഴിമാതുതാൻ പാലിച്ചുപോരുന്ന കോലാധിനാഥനുദയവർമ്മൻ

    Palazhimathuthan palicchuporunna, koladhinathanudayavarmman

    क्षीरसागर की पुत्री लक्ष्मी जिनकी रक्षा करती हैं, ऐसे कोलत्तुनाडु के स्वामी उदय वर्मन

  24. ആജ്ഞയെച്ചെയ്കയാലജ്ഞനായുള്ള ഞാൻ പ്രാജ്ഞനെന്നിങ്ങനെ ഭാവിച്ചിപ്പോൾ,

    Ajnayeccheykayalajnanayulla njan, prajnanenningane bhavicchippol,

    ने आज्ञा दी है; इसलिए मैं अज्ञानी अब ज्ञानी होने का दिखावा करते हुए

  25. ദേവകീസൂനുവായ്മേവിനിന്നീടുന്ന കേവലൻതന്നുടെ ലീലചൊൽവാൻ

    Devakeesoonuvaymevininneedunna, kevalanthannude leelacholvan

    देवकी के पुत्र बनकर आए परब्रह्म की लीला कहने चला हूँ।

  26. ആവതല്ലെങ്കിലുമാശതാൻ ചെല്കയാൽ ആരംഭിച്ചീടുന്നേനായവണ്ണം.

    Avathallenkilumashathan chelkayal, arambhiccheedunnenayavannam.

    भले ही यह मेरे बस का नहीं, पर मेरी लालसा मुझे आगे बढ़ाती है, और मैं जितना हो सके, आरंभ करता हूँ।

  27. ശ്രീപത്മനാഭൻതൻ ജായയെന്നിങ്ങനെ പേർപെറ്റുനിന്നൊരു മേദിനിതാൻ,

    Sreepadmanabhanthan jayayenningane, perpettuninnoru medinithan,

    श्री पद्मनाभ की पत्नी के रूप में प्रसिद्ध पृथ्वी,

  28. ദുഷ്ടരായുള്ളൊരു മന്നവരെല്ലാരും ഒട്ടേറെപ്പോന്നു പിറക്കയാലേ,

    Dushtarayulloru mannavarellarum, otterepponnu pirakkayale,

    बहुत सारे दुष्ट राजाओं के जन्म ले लेने से,

  29. അന്തമില്ലാതൊരു ഭാരംകൊണ്ടേറുന്ന സന്താപംപൂണ്ടു തളർന്നു മേന്മേൽ

    Anthamillathoru bharam konderunna, santhapampoondu thalarnnu menmel

    अंतहीन बोझ से बढ़ते दुख में और भी थक गई;

  30. ധേനുവായ് ചെന്നു വിരിഞ്ചനോടെല്ലാം തൻ വേദനയോതിനാൾ കാതരയായ്,

    Dhenuvay chennu virinchanodellam, than vedanayothinal katharayay,

    वह गाय का रूप धरकर ब्रह्मा के पास गई और काँपते हुए अपनी सारी पीड़ा बताई:

  31. കഷ്ടരായുള്ളൊരു ദുഷ്ടരെ സൃഷ്ടിച്ചതൊട്ടേറിപ്പോകുന്നു തമ്പുരാനേ!

    Kashtarayulloru dushtare srishticchathu, otterippokunnu thamburane!

    स्वामी, आपने बहुत ज़्यादा नीच और दुष्ट लोग रच दिए हैं!

  32. ഭാരത്തെക്കൊണ്ടു ഞാൻ പാതാളലോകത്തു പാരാതെ വീഴുന്നതുണ്ടു നേരേ

    Bharatthekkondu njan pathalalokatthu, parathe veezhunnathundu nere

    इस बोझ से मैं जल्दी ही सीधे पाताल लोक में धँस जाऊँगी;

  33. ഇണ്ടലെത്തൂകുന്ന വൻഭാരമിങ്ങനെ ഉണ്ടായീലെന്നുമേ പണ്ടെനിക്കോ.

    Indaletthookunna vanbharamingane, undayeelennume pandenikko.

    पहले कभी मुझ पर ऐसा भारी, दुखदायी बोझ नहीं पड़ा।

  34. കുമ്പിട്ടുനിന്നൊരു കൂർമ്മവും ചെഞ്ചെമ്മെ തൺപെട്ടുപോകുന്നതുണ്ടു പാർത്താൽ

    Kumbittuninnoru koormmavum chenchemme, thanpettupokunnathundu partthal

    देखिए, मुझे थामने के लिए झुका कच्छप भी दबकर पिस रहा है;

  35. ഊക്കനായ് നിന്നൊരു പന്നഗനാഥനു ശൂൽക്കാരമേറുന്നൂതിന്നിന്നെല്ലാം.

    Ookkanay ninnoru pannaganathanu, shoolkkaramerunnoothinninnellam.

    मुझे धारण करने वाले शक्तिशाली नागराज की फुफकार आज बढ़ती जा रही है;

  36. ആനകളെല്ലാമേ ദീനങ്ങളായിത്തന്നാനനം താഴ്ത്തിത്തളർന്നുകൂടി

    Anakalellame deenangalayitthannananam, thazhtthitthalarnnukoodi

    और दिशाओं के सारे हाथी दुखी होकर, सिर झुकाए थककर चूर हो गए हैं।

  37. മാമയനായോനേ! ഭാരത്തെക്കൊണ്ടു ഞാൻ നാമാവശേഷയായ്പോകുംമുമ്പെ

    Mamayanayone! Bharatthekkondu njan, namavasheshayaypokummumbe

    हे महामाया के स्वामी, इससे पहले कि इस बोझ से मेरा बस नाम ही बचे,

  38. പാരാതെകണ്ടെന്നെപ്പാലിച്ചുകൊള്ളണം കാരുണ്യക്കാതലേ! കൈതൊഴുന്നേൻ.

    Parathekandenneppalicchukollanam, karunyakkathale! Kaithozhunnen.

    जल्दी से मुझ पर दृष्टि डालकर मेरी रक्षा कीजिए, हे करुणा के सार; मैं हाथ जोड़ती हूँ।

  39. വേദനപൂണ്ടൊരു മേദിനിയാലിതു വേദിതനായ വിരിഞ്ചനപ്പോൾ,

    Vedanapoondoru mediniyalithu, vedithanaya virinchanappol,

    पीड़ित पृथ्वी से यह सब सुनकर ब्रह्मा तब,

  40. വാനവർ ചൂഴുറ്റു മേദിനിതാനുമായ് വാർതിങ്കൾമൗലിതന്നാലയത്തിൽ

    Vanavar choozhuttu medinithanumay, varthinkalmaulithannalayatthil

    देवताओं से घिरे और पृथ्वी को साथ लेकर, चंद्रमा को सिर पर धारण करने वाले शिव के धाम गए,

  41. പാരാതെ ചെന്നവർ ചൊല്ലിനാരെല്ലാരും പാലാഴിതന്നിലും ചെന്നു പിന്നെ

    Parathe chennavar chollinarellarum, palazhithannilum chennu pinne

    जहाँ जल्दी पहुँचकर सब कुछ बताया; फिर वे सब क्षीरसागर गए,

  42. വാരുറ്റുനിന്നൊരു വാക്കുകൊണ്ടന്നേരം വാരിജനേത്രനേ വാഴ്ത്തിച്ചൊന്നാർ,

    Varuttuninnoru vakkukondanneram, varijanethrane vazhtthicchonnar,

    और वहाँ सुंदर वचनों से कमलनयन भगवान की स्तुति की:

  43. ഈരേഴുപാരിനും കാരണമായൊരു കാരുണ്യപൂരമാം വാരിരാശേ!

    Eerezhuparinum karanamayoru, karunyapooramam varirashe!

    हे चौदहों लोकों के कारण, करुणा से भरे सागर!

  44. പാരിടം പൂരിച്ച ഭാരത്തെത്തീർത്തിന്നു പാലിച്ചുകൊള്ളേണം പാരാതെ നീ

    Paridam pooriccha bharatthettheertthinnu, palicchukollenam parathe nee

    धरती पर लदे बोझ को हटाकर, बिना देर किए आज हमारी रक्षा कीजिए।

  45. നിൻകനിവില്ലായ്കിലെങ്ങളിന്നെങ്ങനെ സങ്കടംപോക്കുന്നു തമ്പുരാനേ!

    Ninkanivillaykilengalinnengane, sankadampokkunnu thamburane!

    आपकी कृपा के बिना, स्वामी, हम अपना दुख कैसे मिटाएँ?

  46. വങ്കനിവാണ്ടെങ്ങൾ സങ്കടം തീർക്കണം പങ്കജലോചന! ശങ്കിയാതേ.

    Vankanivandengal sankadam theerkkanam, pankajalochana! Shankiyathe.

    हे कमलनयन, अपनी बड़ी कृपा से बिना झिझक हमारा दुख दूर कीजिए।

  47. വാസവൻമുമ്പായ വാനവരിങ്ങനെ വാഴ്ത്തിനനേരത്തു വാരിജാക്ഷൻ

    Vasavanmumbaya vanavaringane, vazhtthinaneratthu varijakshan

    जब इंद्र आदि देवताओं ने इस तरह स्तुति की, तब कमलनयन भगवान

  48. പ്രത്യക്ഷനായിട്ടു ചൊല്ലിനിന്നീടിനാൻ ഭക്തിയെക്കാണുമ്പോഴെന്നു ഞായം,

    Prathyakshanayittu chollininneedinan, bhakthiyekkanumbozhennu njayam,

    उनके सामने प्रकट हुए और बोले, जैसा भक्ति देखकर वे हमेशा करते हैं:

  49. മുന്നമേതന്നെയറിഞ്ഞു ഞാൻ പോരുന്നു മന്നിടംചേരുന്ന ഭാരമെല്ലാം

    Munnamethanneyarinju njan porunnu, mannidamcherunna bharamellam

    धरती पर पड़े सारे बोझ के बारे में मैं पहले से ही जानता हूँ,

  50. ഇന്നിങ്ങു വന്നീടും നിങ്ങളെന്നുള്ളതും എന്നുള്ളംതന്നിലുണ്ടോർച്ചയെന്നാൽ.

    Inningu vanneedum ningalennullathum, ennullamthannilundorcchayennal.

    और मेरे मन में यह भी था कि आज आप लोग यहाँ आएँगे।

  51. ഭൂഭാരംതന്നെത്തളർപ്പതിന്നോരോരോ വ്യാപാരം ചെഞ്ചെമ്മേ ചെയ്വതിന്നായ്

    Bhoobharamthannetthalarppathinnororo, vyaparam chenchemme cheyvathinnay

    धरती का बोझ हल्का करने और हर काम ठीक से करने के लिए,

  52. മാനുഷനായിപ്പിറക്കുന്നതുണ്ടു ഞാൻ ആനകദുന്ദുഭിസൂനുവായി,

    Manushanayippirakkunnathundu njan, anakadundubhisoonuvayi,

    मैं मनुष्य बनकर जन्म लूँगा, आनकदुंदुभि कहे जाने वाले वसुदेव का पुत्र बनकर;

  53. മൂത്തവനായിപ്പിറന്നുനിന്നീടുമേ മൂർത്തിവിശേഷമായ് ചേർത്തനന്തൻ

    Mootthavanayippirannuninneedume, moortthivisheshamay chertthananthan

    अनंत शेषनाग मेरे ही विशेष रूप में मेरे बड़े भाई बनकर जन्म लेंगे;

  54. വാനവരെല്ലാരുമാദരവോടങ്ങു യാദവന്മാരായിപ്പിറക്ക മന്നിൽ

    Vanavarellarumadaravodangu, yadavanmarayippirakka mannil

    आप सब देवता आदर के साथ धरती पर यादव बनकर जन्म लें;

  55. മായയായ് മേവുന്ന ദേവിയും വന്നങ്ങു മാനുഷിയായിപ്പിറക്കും പിന്നെ

    Mayayay mevunna deviyum vannangu, manushiyayippirakkum pinne

    और माया के रूप में रहने वाली देवी भी आकर मानवी बनकर जन्म लेंगी,

  56. വേണുന്ന കാര്യങ്ങൾ സാധിച്ചുകൊള്ളുവാൻ ചേണുറ്റുനിന്നു തുണപ്പതിന്നായ്

    Venunna karyangal sadhicchukolluvan, chenuttuninnu thunappathinnay

    ताकि ज़रूरी काम पूरे करने में वे शोभा के साथ मेरा साथ दें;

  57. പാരാതെ പിന്നെ ഞാൻ പാരിടം പൂരിച്ച ഭാരത്തെത്തീർത്തു തളർത്തു നന്നായ്

    Parathe pinne njan paridam pooriccha, bharatthettheertthu thalartthu nannay

    फिर मैं बिना देर किए धरती पर लदे बोझ को हटाकर उसे अच्छी तरह हल्का कर दूँगा।

  58. മേദിനിതന്നുടെ വേദനപോക്കുവാൻ ഖേദിക്കവേണ്ടായിന്നിങ്ങളാരും.

    Medinithannude vedanapokkuvan, khedikkavendayinningalarum.

    पृथ्वी की पीड़ा मिटाने की चिंता में अब आप में से किसी को दुखी होने की ज़रूरत नहीं।

  59. വാനവരെല്ലാരുമെന്നതു കേട്ടപ്പോൾ വാരിജസംഭവന്താനുമായി

    Vanavarellarumennathu kettappol, varijasambhavanthanumayi

    यह सुनकर सारे देवता, कमल से जन्मे ब्रह्मा के साथ,

  60. മേദിനിതന്നുടെ ഖേദത്തെത്തീർത്തുടൻ മേളത്തിൽ പോയങ്ങു വിണ്ണിൽ പുക്കാർ.

    Medinithannude khedattheertthudan, melatthil poyangu vinnil pukkar.

    उन्होंने पृथ्वी का दुख दूर किया, और खुशी-खुशी स्वर्ग लौट गए।