അഞ്ജനശ്രീധരാ
Anjana Sreedhara
അഞ്ജനശ്രീധരാ ചാരുമൂർത്തേ കൃഷ്ണാ, അഞ്ജലി കൂപ്പി വണങ്ങിടുന്നേൻ.
Anjanasreedhara charumoortthe Krishna, anjali kooppi vanangidunnen.
हे काजल जैसे साँवले श्रीधर, सुंदर रूप वाले कृष्ण, मैं हाथ जोड़कर आपको प्रणाम करता हूँ।
ആനന്ദാലങ്കാരാ വാസുദേവാ കൃഷ്ണാ, ആതങ്കമെല്ലാമകറ്റീടേണം.
Anandalankara Vasudeva Krishna, athankamellamakatteedenam.
हे आनंद से सजे वासुदेव कृष्ण, मेरे सारे डर दूर करें।
ഇന്ദിരാനാഥാ ജഗന്നിവാസാ കൃഷ്ണാ, ഇന്നെന്റെ മുന്നിൽ വിളങ്ങീടേണം.
Indiranatha jagannivasa Krishna, innente munnil vilangeedenam.
हे लक्ष्मीपति, जगत में बसने वाले कृष्ण, आज मेरे सामने प्रकट होकर चमकें।
ഈരേഴുലകിനും ഏകനാഥാ കൃഷ്ണാ, ഈരഞ്ചുദിക്കും നിറഞ്ഞ രൂപാ.
Eerezhulakinum ekanatha Krishna, eeranchudikkum niranja roopa.
हे चौदहों लोकों के एकमात्र स्वामी कृष्ण, जिनका रूप दसों दिशाओं में भरा है।
ഉണ്ണിഗോപാലാ കമലനേത്രാ കൃഷ്ണാ, ഉള്ളിൽ നീ വന്നു വസിച്ചീടേണം.
Unnigopala kamalanethra Krishna, ullil nee vannu vasiccheedenam.
हे नन्हे गोपाल, कमलनयन कृष्ण, आकर मेरे भीतर बस जाइए।
ഊഴിയിൽ വന്നു പിറന്ന ബാലാ കൃഷ്ണാ, ഊനം കൂടാതെ തുണച്ചീടേണം.
Oozhiyil vannu piranna bala Krishna, oonam koodathe thunaccheedenam.
हे धरती पर जन्मे बालक कृष्ण, बिना कमी के मेरी सहायता करें।
എന്നുള്ളിലുള്ളൊരു താപമെല്ലാം കൃഷ്ണാ, എന്നുണ്ണിക്കൃഷ്ണാ ശമിപ്പിക്കേണം.
Ennullilulloru thapamellam Krishna, ennunnikkrishna shamippikkenam.
हे मेरे नन्हे कृष्ण, मेरे भीतर की सारी पीड़ा शांत करें।
ഏടലർബാണനു തുല്യമൂർത്തേ കൃഷ്ണാ, ഏറിയ മോദേന കൈതൊഴുന്നേൻ.
Edalarbananu thulyamoortthe Krishna, eriya modena kaithozhunnen.
हे फूलों के बाण वाले कामदेव जैसे सुंदर कृष्ण, मैं बड़े आनंद से आपको प्रणाम करता हूँ।
ഐഹികമായ സുഖത്തിലഹോ കൃഷ്ണാ, ഐയോ എനിക്കൊരു മോഹമില്ലേ.
Aihikamaya sukhatthilaho Krishna, aiyo enikkoru mohamille.
हे कृष्ण, सांसारिक सुखों की मुझे कोई चाह नहीं।
ഒട്ടല്ല കൗതുകമന്തരംഗേ കൃഷ്ണാ, ഓമൽത്തിരുമേനി ഭംഗി കാണാൻ.
Ottalla kauthukamantharange Krishna, omaltthirumeni bhangi kanan.
हे कृष्ण, आपके प्यारे पवित्र रूप की सुंदरता देखने की मेरे मन में बड़ी चाह है।
ഓടക്കുഴൽവിളി മേളമോടേ കൃഷ്ണാ, ഓടിവരികെന്റെ ഗോപബാലാ.
Odakkuzhalvili melamode Krishna, odivarikente gopabala.
हे कृष्ण, मेरे ग्वाल बाल, बाँसुरी बजाते हुए दौड़कर आओ।
ഔദാര്യകോമളാ കേളിശീലാ കൃഷ്ണാ, ഔപമ്യമില്ല ഗുണങ്ങൾക്കേതും.
Audaryakomala kelisheela Krishna, aupamyamilla gunangalkkethum.
हे उदार और कोमल, लीला-प्रिय कृष्ण, आपके गुणों की कोई बराबरी नहीं।
അംബുജലോചന നിൻ പാദപങ്കജം, അമ്പോടു ഞാനിതാ കുമ്പിടുന്നേൻ.
Ambujalochana nin padapankajam, ambodu njanitha kumbidunnen.
हे कमलनयन, देखिए, मैं प्रेम से आपके चरण-कमलों में प्रणाम करता हूँ।
അത്യന്തസുന്ദരാ നന്ദസൂനോ കൃഷ്ണാ, അത്തൽ കളഞ്ഞെന്നെപ്പാലിക്കേണം.
Athyanthasundara Nandasoono Krishna, atthal kalanjenneppalikkenam.
हे अति सुंदर नंदनंदन कृष्ण, मेरा दुख दूर करके मेरी रक्षा करें।
കൃഷ്ണാ മുകിൽവർണ്ണാ വൃഷ്ണികുലേശ്വരാ, കൃഷ്ണാംബുജേക്ഷണാ കൈതൊഴുന്നേൻ.
Krishna mukilvarna Vrishnikuleshwara, Krishnambujekshana kaithozhunnen.
हे बादल के रंग वाले, वृष्णिकुल के स्वामी, साँवले कमल जैसे नेत्रों वाले कृष्ण, मैं आपको प्रणाम करता हूँ।
കൃഷ്ണാ ഹരേ ജയ കൃഷ്ണാ ഹരേ ജയ, കൃഷ്ണാ ഹരേ ജയ കൃഷ്ണാ ഹരേ.
Krishna Hare jaya Krishna Hare jaya, Krishna Hare jaya Krishna Hare.
कृष्ण हरि की जय, कृष्ण हरि की जय, बार-बार जय।